ടിപി വധം: കൂടുതല്‍ പേര്‍ കുടുങ്ങും

കൊടി സുനി, റഫീഖ് എന്നിവരെ മുഖ്യപ്രതികളാക്കിയാണ് പൊലീസ് പ്രതിപ്പട്ടിക തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഇരുവരും പൊലീസിന്റെ പിടിയിലാവുന്നതിന് മുന്‍പ് വധിക്കപ്പെടുമോ എന്ന ആശങ്ക അന്വേഷണ സംഘത്തിനുണ്ട്. കേരളം,കര്‍ണാടക,തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാണപ്പെട്ട അജ്ഞാത മൃതദേഹങ്ങളെ കുറിച്ചുള്ള വിവരം പൊലീസ് ശേഖരിക്കുന്നുണ്ട്.
ഏഴുപേര്‍ക്ക് കേസില്‍ നേരിട്ടും അഞ്ചുപേര്‍ക്ക് ഗുഢാലോചനയിലും പങ്കുണെ്ടന്നാണ് പോലീസിന്റെ വിലയിരുത്തല്‍. പ്രതികളില്‍ ചിലര്‍ കേരളം വിട്ടിട്ടില്ലെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളില്‍ ചിലര്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഎമ്മിന്റെ സഹായത്തോടെ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ചൊക്ലി, പാനൂര്‍, കരിയാട് മേഖലകളില്‍ പൊലീസ് പരിശോധന നടത്തി. ടിപിയെ വധിച്ച ക്വട്ടേഷന്‍ സംഘവുമായി വിവാദ വ്യവസായിക്ക് ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നതോടെ ഇയാളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.












Click it and Unblock the Notifications