ജോയ് എബ്രഹാം രാജ്യസഭയിലേയ്ക്ക്
കോട്ടയം: ജോയ് എബ്രഹാം കേരള കോണ്‍ഗ്രസ് എം രാജ്യസഭ സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ചേരുന്ന സ്റ്റിയറിങ് കമ്മറ്റിയ്ക്ക് ശേഷം ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നാണ് അറിയുന്നത്.
മാണി വിഭാഗത്തില്‍ നിന്ന് ജോയിയുടെ പേരും ജോസഫ് വിഭാഗത്തില്‍നിന്ന് ഫ്രാന്‍സിസ് ജോര്‍ജിന്റെ പേരുമാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ജോയിയെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു. 1996ല്‍ പൂഞ്ഞാറില്‍ മത്സരിച്ച ജോയ് എബ്രഹാമിനെ പിസി ജോര്‍ജ് പരാജയപ്പെടുത്തിയിരുന്നു. അതേസമയം ജോയ് സ്ഥാനാര്‍ഥിയായാല്‍ എതിര്‍ക്കില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്.
ജോയ് എബ്രഹാമിനെ രാജ്യസഭാ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് കെ.എം മാണിയും പി.ജെ ജോസഫും തമ്മില്‍ ധാരണയിലെത്തിയതായാണ് അറിയുന്നത്. മുല്ലപ്പെരിയാര്‍ പ്രശ്‌നവും കെ.ടി തോമസ്-പിജെ ജോസഫ് വിവാദവും സ്റ്റിയറിങ് കമ്മറ്റിയില്‍ ചര്‍ച്ചയാവും.












Click it and Unblock the Notifications