തന്റെ പാര്‍ട്ടിയിലും കുലംകുത്തികള്‍: പിള്ള

ഗണേഷുമായി സംസാരിച്ചിട്ട് പത്തുമാസത്തോളമായി. എന്‍എസ്എസിനെ മന്ത്രി അപമാനിച്ചു. ഗണേഷുമായി വകുപ്പിന്റെ കാര്യങ്ങള്‍ ഇതുവരെ ആലോചിച്ചിട്ടില്ല. മന്ത്രിയായപ്പോള്‍ തന്നെ കാണാന്‍ ജയിലില്‍ വന്നത് വകുപ്പൊന്നും ഇല്ലെന്ന് പരാതി പറയാനായിട്ടായിരുന്നു. വനം വകുപ്പ് താന്‍ ചോദിച്ചു വാങ്ങിച്ചതല്ല. എല്ലാവര്‍ക്കും നല്‍കി കഴിഞ്ഞപ്പോള്‍ ബാക്കിയായത് വനംവകുപ്പ് മാത്രമാണ്. അങ്ങനെയാണ് ഗണേഷിന് അത് നല്‍കിയത്. അതില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ മന്ത്രിയ്ക്ക് രാജിവയ്ക്കാം.
തന്റെ അഭിപ്രായത്തില്‍ മന്ത്രി സിനിമാ വകുപ്പും ഒഴിയുന്നതാണ് നല്ലത്. ആ മേഖലയിലുള്ള ചിലരെങ്കിലും രക്ഷപ്പെടും. മന്ത്രിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് പോയ പാര്‍ട്ടി സെക്രട്ടറി വേണുഗോപാലന്‍നായരെ മന്ത്രി എല്ലാവരുടെയും മുമ്പില്‍വെച്ച് ആക്ഷേപിച്ചു. പാര്‍ട്ടിയെ വെല്ലുവിളിയ്ക്കാനുള്ള സംഘടനാശേഷി മന്ത്രിയ്ക്കില്ല. ഇപ്പോള്‍ ഗണേഷിനെ അനുകൂലിയ്ക്കുന്നവര്‍ പാര്‍ട്ടി അംഗങ്ങളല്ലെന്നും പിള്ള പറഞ്ഞു.












Click it and Unblock the Notifications