കൊടി സുനി കൊല്ലപ്പെട്ടതായി അഭ്യൂഹം

ചന്ദ്രശേഖരന്‍ കൊലക്കേസിന്റെ ചുരളഴിയണമെങ്കില്‍ കൊടി സുനിയുടെ മൊഴികളായിരിക്കും നിര്‍ണായകം. ഇതിനെ ഭയപ്പെടുന്ന ആരെങ്കിലും ഈ സാഹചര്യത്തില്‍ കൊടി സുനിയെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് വിഭാഗം ആഭ്യന്തരവകുപ്പിനു റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ അഞ്ചുദിവസത്തിനകം കാണപ്പെട്ട അജ്ഞാത മൃതദേഹങ്ങളെക്കുറിച്ചുള്ള വിവരം പൊലീസ് ശേഖരിക്കുന്നുണ്ട്. കേരളാ പോലീസ് കൊടി സുനിയുടെ ഫോട്ടോ അന്യ സംസ്ഥാന പോലീസിനു കൈമാറി.
കൊല സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം ടിപിയെ കൊലപ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തെ അന്വേഷിച്ച് മറ്റു സംസ്ഥാനങ്ങളില്‍ തിരച്ചിലിന് പോയ രണ്ട് പൊലീസ് ടീമുകള്‍കൂടി വ്യാഴാഴ്ച വെറുംകൈയോടെ തിരിച്ചെത്തി.
കൊലയാളി സംഘത്തിലെ ഏതാനും പേര്‍ ജില്ലയില്‍തന്നെയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പല ടീമുകളായി തിരിഞ്ഞ് ചൊക്‌ളി, കരിയാട്, പാനൂര്‍ മേഖലകളില്‍ റെയ്ഡ് നടത്തി. പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് ഇവര്‍ രക്ഷപ്പെട്ടതായി പ്രചരിക്കുന്നുണ്ടെങ്കിലും പൊലീസ് അത് നിഷേധിച്ചു. പ്രതികളെ സംരക്ഷിക്കുന്നവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് പൊലീസ് തീരുമാനം. സി.പി.എമ്മിലെ ചില നേതാക്കള്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ക്വട്ടേഷന്‍ നല്‍കിയതില്‍ വിവാദ വ്യവസായിക്കുകൂടി പങ്കുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പൊലീസ് അഴിയൂര്‍ മേഖലയില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. അഴിയൂരില്‍ വിവിധ വ്യവസായങ്ങള്‍ ആരംഭിക്കുമെന്ന് മുന്‍കൂട്ടി കണ്ട ചിലര്‍ ഈ മേഖലയില്‍ വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. ബിനാമി പേരിലുള്ള ഇടപാടുകള്‍ വിവാദ വ്യവസായിയുടെ താല്‍പര്യപ്രകാരമാണെന്നാണ് നിഗമനം.












Click it and Unblock the Notifications