• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വീണ്ടും മീഡിയ ഹൈജാക്കിങ്, റെയ്ഡ് വാര്‍ത്ത മുക്കി

കോഴിക്കോട്: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കി മരുന്നു വില്‍ക്കുന്ന കമ്പനികള്‍ക്കെതിരേ ഡ്രഗ് ആന്റ് മാജിക്കല്‍ റെമഡി ഒബ്ജക്ഷനല്‍ അഡ്വര്‍ട്ടൈസ്‌മെന്റ് ആക്ട് പ്രകാരം സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നടപടി തുടങ്ങി. ഇന്ദുലേഖ, ധാത്രി, ശ്രീധരീയം കമ്പനികളുടെ ഓഫിസുകളിലും കമ്പനികളിലുമായി നടന്ന റെയ്ഡില്‍ ലക്ഷകണക്കിന് രൂപയുടെ മരുന്നുകള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇടുക്കിയൊഴികെയുള്ള എല്ലാ ജില്ലകളിലും നടന്ന റെയ്ഡില്‍ 50 ലക്ഷം രൂപയുടെ മരുന്നുകളാണ് പിടിച്ചെടുത്തതെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂരില്‍ നിന്നു മാത്രം 30 ലക്ഷം രൂപയുടെ മരുന്നുകള്‍ പിടികൂടി.

മൂന്നു കമ്പനികളും കഴിഞ്ഞ കുറെ മാസങ്ങളായി വന്‍തോതില്‍ പരസ്യം നല്‍കി വരികയായിരുന്നു. എന്നാല്‍ ഈ പരസ്യത്തില്‍ കാണിക്കുന്ന യാതൊരു ഗുണവും ഉത്പന്നങ്ങള്‍ക്കില്ലെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് റെയ്ഡ് നടത്തിയത്. മരുന്നുകള്‍ പിടിച്ചെടുത്തെങ്കിലും ഇവ ഇതുവരെ നിരോധിച്ചിട്ടില്ല.

എന്നാല്‍ ഈ റെയ്ഡിനെ കുറിച്ചോ കമ്പനികളോ കുറിച്ചോ ഒരു വാര്‍ത്ത കൊടുക്കാന്‍ പോലും കേരളത്തിലെ പ്രമുഖ പത്ര, ദൃശ്യമാധ്യമങ്ങള്‍ തയ്യാറായില്ല. ജനങ്ങളെ ആകര്‍ഷിക്കാനായി പരസ്യം നല്‍കുന്ന ഈ മാധ്യമങ്ങള്‍ അവരുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കുകയാണ് ചെയ്തിരിക്കുന്നത്. കമ്പനികളില്‍ നിന്നു കിട്ടുന്ന കോടിക്കണക്കിനു രൂപയുടെ പരസ്യത്തിലാണ് ഇവരുടെ കണ്ണ്.

കഴിഞ്ഞ ആറുമാസത്തിനിടെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ മുക്കുന്ന മൂന്നാമത്തെ വാര്‍ത്തയാണിത്. ഫെബ്രുവരിയില്‍ മണപ്പുറത്തിനെതിരേ റിസര്‍വ് പുറത്തിറക്കിയ ഉത്തരവ് കേരളത്തിലെ ഒരു മാധ്യമവും പ്രസിദ്ധീകരിച്ചില്ല. അംഗീകാരമുള്ള മണപ്പുറം ഫിനാന്‍സിന്റെ മറവില്‍ മണപ്പുറം അഗ്രോ ഫാം എന്ന പേരിലുള്ള സ്ഥാപനം നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്ന അത്യന്തം ഗൗരവസ്വഭാവമുള്ള വാര്‍ത്ത മലയാളിയില്‍ നിന്നും മറച്ചുവെച്ചു.

കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്ന ചെയ്യുന്ന പ്രമുഖ ഇന്ത്യന്‍ കറി പൗഡറില്‍ കാന്‍സറിനു കാരണമായ ഘടകങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളും മലയാളത്തിലെ പ്രമുഖ പത്രങ്ങളിലോ ചാനലുകളിലോ കണ്ടില്ലെന്നതും ഇതോടൊപ്പം കൂട്ടിവായിക്കണം.

English summary
Fake advertisement, dhathri, indulekha, sreedhareeyam offices and godowns raided by Kerala Drug Controll officials. seized medicines worth 50 lakh. No major medias reported this story, due to their interest in advertisement money.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more