ടിപി വധം: മതതീവ്രവാദികളെന്ന് വരുത്താന്‍ ശ്രമം

പ്രതികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പൊലീസിന്റെ ഈ നടപടി. എട്ടു പ്രതികളുടേയും പേരും അവരുടെ മാതാപിതാക്കളുടെ വിവരങ്ങളുമടക്കം വിശദമായ സര്‍ക്കുലറാണ് പൊലീസ് വിമാനത്താവളങ്ങളില്‍ നല്‍കിയിരിക്കുന്നത്.
അതേസമയം പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറില്‍ അറബി വാക്കുകള്‍ എഴുതിയൊട്ടിച്ചത് സംഭവത്തിന് പിന്നില്‍ മതതീവ്രവാദികളാണെന്ന് വരുത്തിത്തീര്‍ക്കാനായാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് അറബിവാക്കുകള്‍ എഴുതിയൊട്ടിച്ചതെന്നും പൊലീസ് പറയുന്നു. അന്വേഷണം വഴിതിരിച്ചു വിടുകയായിരുന്നു ഇവരുടെ ഉദ്ദേശം.












Click it and Unblock the Notifications