ഭൂമിദാനക്കേസ്: വിഎസിന് താത്കാലിക ആശ്വാസം

വി.എസ് മുഖ്യമന്ത്രിയായിരിക്കെ സോമന്റെയും ഭാര്യയുടെയും പേരില്‍ കാസര്‍കോട് ഷേണി വില്ലേജില്‍ 2.33 ഏക്കര്‍ ഭൂമി അനുവദിച്ചുവെന്നാണ് കേസ്.
കേസില്‍ എതിര്‍കക്ഷികളായ കേരളാ സര്‍ക്കാരിന് നോട്ടീസ് അയയ്ക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് സോമന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ തടയണമെന്നും അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ വാദിച്ചു.
കേസില്‍ അന്വേഷണം തുടരാന്‍ അനുമതി നല്‍കി. പ്രതികാര നടപടികള്‍ പാടില്ലെന്നു സുപ്രീംകോടതി നിര്‍ദേശിച്ചു. 11 പേരാണു കേസില്‍ പ്രതികള്‍. നിയമവിരുദ്ധമായി ഭൂമി പതിച്ചുനല്‍കിയതിന് വി.എസ്.അച്യുതാനന്ദനെ ഒന്നാം പ്രതിയും അന്നത്തെ റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രനെ രണ്ടാം പ്രതിയുമാക്കി കേസെടുക്കാന്‍ വിജിലന്‍സ് നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.












Click it and Unblock the Notifications