Get Updates
Get notified of breaking news, exclusive insights, and must-see stories!

17കാരനെ ചട്ടുകം കൊണ്ട് കുത്തിക്കൊന്നു

Murder
നേമം: നൂറു രൂപ കടം വാങ്ങിയത് തിരികെ നല്‍കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ 17 കാരനെ കുത്തിക്കൊന്നു. തിരുമല സുഹ്‌റാ മന്‍സിലില്‍ ഷഹബ്ദ്ദീന്റെ മകന്‍ സഹന്‍ഷാ(17)യാണ് കുത്തേറ്റ് മരിച്ചത്.

സുഹൃത്തായ നേമം കരുമം പുഞ്ചക്കരി ലക്ഷം വീട് കോളനിയിലെ ബഷീര്‍ എന്നയാളില്‍ നിന്നും സഹന്‍ഷാ ബൈക്കില്‍ പെട്രോള്‍ ഒഴിക്കാനായി 100 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കാത്തതിനെ ചൊല്ലി സഹന്‍ഷായും ബഷീറും തമ്മില്‍ വഴക്കുണ്ടായി.

വഴക്കുണ്ടായ സമയത്ത് സഹന്‍ഷായ്‌ക്കൊപ്പം രണ്ടു സുഹൃത്തുക്കള്‍ കൂടിയുണ്ടായിരുന്നു. ഇവരെല്ലാം ചേര്‍ന്ന് ബഷീറിനെ മര്‍ദ്ദിച്ചുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ബഷീര്‍ വീട്ടില്‍ നിന്ന് ചട്ടുകമെടുത്തു കൊണ്ടു വന്ന് അതിന്റെ പിന്‍ഭാഗം കൊണ്ട് സഹന്‍ഷായെ കുത്തുകയായിരുന്നു.

കുത്തേറ്റ ഉടന്‍ തന്നെ സഹന്‍ഷായെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ സഹന്‍ഷാ തുടര്‍പഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബഷീര്‍ ഒളിവില്‍ പോയി. ഇയാളെ പിടികൂടാനായി ശക്തമായ തിരച്ചില്‍ നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+