മലപ്പുറത്ത് അഞ്ചംഗ കുടുംബം മരിച്ച നിലയില്‍
മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിക്കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. വഴിക്കടവ് പഞ്ചായത്തിലെ ആലപ്പൊയില്‍ പുനത്തില്‍ സെയ്ദലവി(45) ആണ് ക്രൂരകൃത്യം ചെയ്ത് തൂങ്ങി മരിച്ചത്.
ഭാര്യ ഹസീന, മക്കളായ മൊഹ്‌സീന (11), അന്‍സാര്‍(8), അഫ്‌നാസ് (5) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് പ്രതി കൊല നടത്തിയതെന്ന് കരുതുന്നു. ഇതിന്‌ശേഷം സെയ്തലവി ആത്മഹത്യ ചെയ്യുകയായിരുന്നു.
പുലര്‍ച്ചെയാണ് സമീപവാസികള്‍ സംഭവം അറിഞ്ഞത്. കുടകില്‍നിന്ന് വഴിക്കടവില്‍വന്ന് താമസിക്കുന്നവരാണ് ഇവര്‍. സെയ്ദലവിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി നാട്ടുകാര്‍ പറഞ്ഞു.












Click it and Unblock the Notifications