10000 നഴ്‌സുമാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

കൂടുതല്‍ വേതനം നല്‍കണമെന്നാവശ്യപ്പെട്ട് മെട്രോപൊളിറ്റന്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ സമരം തുടങ്ങിയിട്ട് 45 ദിവസം പിന്നിട്ടു. പലതവണ ലേബര്‍ കമ്മിഷണര്‍ ചര്‍ച്ച വിളിച്ചെങ്കിലും മാനേജ്‌മെന്റ് വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്. ഇതിന്റ ഭാഗമായി വിവിധ രാഷ്ട്രീയ കക്ഷികളെ സംഘടിപ്പിച്ചുകൊണ്ട് അസോസിയേഷന്‍ ആശുപത്രിയുടെ മുമ്പില്‍ പ്രതിഷേധയോഗം നടത്തുകയും ചെയ്തിരുന്നു.
വരും ദിവസങ്ങളില്‍ മാനേജ്‌മെന്റ് ഡയറക്ടര്‍മാരുടെ വീടുകളിലേക്ക് മാര്‍ച്ച് നടത്തും. എന്നിട്ടും പരിഹാരമുണ്ടാക്കുന്നില്ലെങ്കില്‍ അടുത്ത ഞായറാഴ്ച മുതല്‍ അനശ്ചിതകാല പണിമുടക്ക് ആരംഭിക്കാനാണ് ജില്ലയിലെ പതിനായിരത്തോളം വരുന്ന നഴ്‌സുമാരുടെ തീരുമാനം.
അതേസമയം സമരം വ്യാപിപ്പിച്ചാല്‍ നഴ്‌സുമാര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്റ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications