പാര്‍ട്ടിക്കെതിരെയുള്ള ആക്രമണത്തെ കരുതിയിരിക്കുക

ഈ ഘട്ടത്തില്‍ പാര്‍ട്ടി രണ്ട് കാര്യങ്ങളിലാണ് ശ്രദ്ധ പതിപ്പിയ്‌ക്കേണ്ടത്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി കനത്ത വിജയം നേടാന്‍ പോവുകയാണ്. തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുകയാണ് ഇപ്പോള്‍ മുന്നിലുള്ള പ്രധാന വിഷയം. പാര്‍ട്ടിക്കെതിരെ പലതരത്തിലുള്ള കടന്നാക്രമണങ്ങള്‍ നടക്കുന്ന സമയമായതിനാല്‍ അതിനെ പ്രതിരോധിക്കലാണ് തങ്ങളുടെ മുന്നിലുള്ള മറ്റൊരു പ്രധാനപ്പെട്ട വിഷയമെന്നും പിണറായി ചൂണ്ടിക്കാട്ടി. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിഎസ് പാര്‍ട്ടിയെ തെറ്റിദ്ധരിച്ചുവോയെന്ന ചോദ്യത്തിന് പിണറായി മറുപടി പറഞ്ഞില്ല.
ഡാങ്കെയുടെ ഏകാധിപത്യ നിലപാടുകളെ എതിര്‍ത്ത് ഒരുവിഭാഗം സി.പി.ഐ വിട്ടതുപോലെയാണ് ടി.പി ചന്ദ്രശേഖരന്‍ അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ടതെന്ന് നേരത്തെ വി.എസ് പറഞ്ഞിരുന്നു. പിണറായിയെ ഡാങ്കെയോട് ഉപമിയ്ക്കാനും വിഎസ് മുതിര്‍ന്നിരുന്നു.
1964 ല്‍ സി.പി.ഐ വിട്ടവരുടെ നിലപാട് ശരിയായിരുന്നു എന്നതിന് തെളിവാണ് ഇന്ന് സി.പി.എമ്മിലുള്ള പത്തുലക്ഷം അംഗങ്ങള്‍. തെറ്റായ നയസമീപനം സംബന്ധിച്ച് സഹപ്രവര്‍ത്തകര്‍ അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ വര്‍ഗവഞ്ചകരെന്ന് വിളിച്ച് അവരെ പുറത്താക്കുന്നതിന് പകരം അവര്‍ പറയുന്നത് മനസിലാക്കി തിരുത്തല്‍ വരുത്തി അവരേയും ഒരുമിച്ചു കൊണ്ടുപോകുകയാണ് വേണ്ടതെന്നും വി.എസ് പറഞ്ഞിരുന്നു.












Click it and Unblock the Notifications