സിപിഎം പിളര്‍പ്പിന്റെ പാതയില്‍: ചെന്നിത്തല

സ്‌നേഹസന്ദേശ യാത്രയുടെ കാസര്‍കോട് ജില്ലയിലെ മൂന്നാം ദിവസത്തെ പര്യടനത്തിനിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു കെപിസിസി അധ്യക്ഷന്‍.
പിണറായിയ്‌ക്കെതിരെ ശക്തമായ വിമര്‍ശനവുമായി വിഎസ് രംഗത്തെത്തിയിരുന്നു. പിണറായിയെ ഡാങ്കെയോട് ഉപമിച്ച വിഎസ് പാര്‍ട്ടി സെക്രട്ടറി പറയുന്നതല്ല അവസാന വാക്കെന്നും വ്യക്തമാക്കി. ചന്ദ്രശേഖരന്‍ കുലംകുത്തിയാണെന്ന് കരുതുന്നില്ലെന്ന തന്റെ അഭിപ്രായത്തില്‍ മാറ്റമില്ല. കുലംകുത്തി പ്രയോഗം നടത്തിയ പിണറായി വിജയനെ പിന്തുണച്ച ഔദ്യോഗികപക്ഷം നേതാവ് വിവി ദക്ഷിണാമൂര്‍ത്തിയെയും വിഎസ് നിശിതമായി വിമര്‍ശിച്ചു.
എന്നാല്‍ വിഎസിന്റെ പരാമര്‍ശങ്ങളോട് പ്രതികരിക്കാന്‍ പിണറായി തയ്യാറായില്ല. വിഎസ് നടത്തിയ വിവാദപരാമര്‍ശങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും അതിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ ഒരു അഭിപ്രായം പറയുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി












Click it and Unblock the Notifications