കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം പിളര്‍പ്പിന്റെ പാതയില്‍: ചെന്നിത്തല

  • By Nisha Bose
Google Oneindia Malayalam News

chennithala
കാസര്‍കോഡ്: സംസ്ഥാനത്ത് സിപിഎം പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. വിഎസ് അച്യുതാനന്ദനും പിണറായി വിജയനും തമ്മിലുള്ള പോര് മറനീക്കി പുറത്തു വന്നിരിക്കുകയാണ്. കണ്ണൂരില്‍ സിപിഎം വെറും ഗുണ്ടാസംഘം മാത്രമായി മാറിയിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

സ്‌നേഹസന്ദേശ യാത്രയുടെ കാസര്‍കോട് ജില്ലയിലെ മൂന്നാം ദിവസത്തെ പര്യടനത്തിനിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു കെപിസിസി അധ്യക്ഷന്‍.

പിണറായിയ്‌ക്കെതിരെ ശക്തമായ വിമര്‍ശനവുമായി വിഎസ് രംഗത്തെത്തിയിരുന്നു. പിണറായിയെ ഡാങ്കെയോട് ഉപമിച്ച വിഎസ് പാര്‍ട്ടി സെക്രട്ടറി പറയുന്നതല്ല അവസാന വാക്കെന്നും വ്യക്തമാക്കി. ചന്ദ്രശേഖരന്‍ കുലംകുത്തിയാണെന്ന് കരുതുന്നില്ലെന്ന തന്റെ അഭിപ്രായത്തില്‍ മാറ്റമില്ല. കുലംകുത്തി പ്രയോഗം നടത്തിയ പിണറായി വിജയനെ പിന്തുണച്ച ഔദ്യോഗികപക്ഷം നേതാവ് വിവി ദക്ഷിണാമൂര്‍ത്തിയെയും വിഎസ് നിശിതമായി വിമര്‍ശിച്ചു.

എന്നാല്‍ വിഎസിന്റെ പരാമര്‍ശങ്ങളോട് പ്രതികരിക്കാന്‍ പിണറായി തയ്യാറായില്ല. വിഎസ് നടത്തിയ വിവാദപരാമര്‍ശങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും അതിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ ഒരു അഭിപ്രായം പറയുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി

English summary
It seems that former Kerala chief minister and one of the founding members of the CPM VS Achuthanandan is likely to split the party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X