യെഡിയൂരപ്പ ബിജെപിയില്‍ നിന്ന് രാജിവച്ചു?

അതേസമയം യെഡിയൂരപ്പയുടെ രാജിയെ സംബന്ധിച്ച് എന്തെങ്കിലും സ്ഥിരീകരണം നല്‍കാന്‍ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല. നേതൃമാറ്റം ഉടന്‍ വേണമെന്നാവശ്യപ്പെട്ട് യെഡിയൂരപ്പ ബിജെപി കേന്ദ്രനേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആവശ്യത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ കേന്ദ്രനേതൃത്വം തയ്യാറായില്ല.
ഇതിനിടെ യെഡിയൂരപ്പയ്‌ക്കെതിരെ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കര്‍ണ്ണാടക മുന്‍ മുഖ്യന്‍ പുതിയ അടവുമായി രംഗത്തെത്തിയിരിക്കുന്നത്.
ശോഭാ കാരന്ത്‌ലാജെ, രേണുകാചാര്യ ബസവരാജ് ബൊമ്മൈ തുടങ്ങി അദ്ദേഹത്തിന്റെ വിശ്വസ്തരായ ചില മന്ത്രിമാരും ആറ് എംഎല്‍എമാരും ശനിയാഴ്ച അദ്ദേഹത്തിന് രാജിക്കത്ത് കൈമാറിയതായും സൂചനയുണ്ട്.












Click it and Unblock the Notifications