Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിന്റെ വിമര്‍ശനം തളളിക്കളയാനാവില്ല

Oommen Chandy
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ നിസാരമായി തളളിക്കളയാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒരു ജനകീയ പാര്‍ട്ടി ഒരിക്കലും സ്വീരിക്കരുതാത്ത നടപടികളാണ് ടിപി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സിപിഎം സ്വീകരിച്ചിരിക്കുന്നത്.

സംഭവത്തെ കുറിച്ച് വിഎസ് പ്രതികരിച്ചത് എത്രത്തോളം ആത്മാര്‍ത്ഥതയോടെയാണെന്ന് ഇപ്പോള്‍ പറയാനാവില്ല. പ്രശ്‌നത്തില്‍ സിപിഎം ആത്മപരിശോധന നടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പിണറായിയ്‌ക്കെതിരെ വിഎസ് രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. പിണറായിയെ ഡാങ്കെയോട് ഉപമിച്ച വിഎസ് പാര്‍ട്ടി സെക്രട്ടറി പറയുന്നതല്ല അവസാന വാക്കെന്നും വ്യക്തമാക്കി. ചന്ദ്രശേഖരന്‍ കുലംകുത്തിയാണെന്ന് കരുതുന്നില്ലെന്ന തന്റെ അഭിപ്രായത്തില്‍ മാറ്റമില്ല. കുലംകുത്തി പ്രയോഗം നടത്തിയ പിണറായി വിജയനെ പിന്തുണച്ച ഔദ്യോഗികപക്ഷം നേതാവ് വിവി ദക്ഷിണാമൂര്‍ത്തിയെയും വിഎസ് നിശിതമായി വിമര്‍ശിച്ചു.

എന്നാല്‍ വിഎസിന്റെ പരാമര്‍ശങ്ങളോട് പ്രതികരിക്കാന്‍ പിണറായി തയ്യാറായില്ല. വിഎസ് നടത്തിയ വിവാദപരാമര്‍ശങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും അതിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ ഒരു അഭിപ്രായം പറയുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ഉത്തരവാദിത്വപ്പെട്ട ഒരു പാര്‍ട്ടി പ്രവര്‍ത്തകനും വിഎസിന്റെ പരാമര്‍ശത്തെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തരുതെന്നും പിണറായി മുന്നറിയിപ്പ് നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+