Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടല്‍മാണിക്യം:ആനയിടഞ്ഞു ഒന്നരവയസ്സുകാരന്‍ മരിച്ചു

Trissur
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആനകള്‍ ഇടഞ്ഞോടിയതിനെ തുടര്‍ന്നുണ്ടായ തിരക്കില്‍പ്പെട്ട് ഒന്നരവയസ്സുകാരന്‍ മരിച്ചു. ഒരു പാപ്പാന്‍ അടക്കം പത്തുപേര്‍ക്ക് പരിക്കേറ്റു. മരിച്ച കുട്ടിയുടെ അമ്മയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ ആറാട്ട് എഴുന്നള്ളത്തിനായി ആനകളെ ക്ഷേത്രത്തിന് പുറത്തേക്കു കൊണ്ടുവരുന്നതിനിടെയാണ് സംഭവം. ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍, പരമേശ്വരന്‍, കാളമുത്തന്‍ കണ്ണന്‍ എന്നീ ആനകളാണ് ഇടഞ്ഞത്. കാളമുത്തന്‍ കണ്ണന്‍ എന്ന ആന ഇടഞ്ഞോടുന്നതു കണ്ടതോടെയാണു മറ്റു രണ്ടു ആനകളും ഭയന്ന് ഓടിയത്.

തുടര്‍ന്ന് ജനങ്ങള്‍ രക്ഷപെടാനായി ചിതറിയോടുകയും കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. പിന്നീട് പാപ്പാന്മാര്‍ ചേര്‍ന്ന് ആനകളെ തളച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+