ശെല്‍വരാജിന് വേണ്ടി മുരളിയും എത്തും

നെയ്യാറ്റിന്‍കരയില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയാവുമെന്ന് പ്രഖ്യാപിച്ചിരുന്ന മുരളീധരന് ആര്‍ ശെല്‍വരാജിനെ മത്സരിപ്പിക്കുന്നതിനോട് യോജിപ്പില്ലായിരുന്നു.
എന്നാല്‍ ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളും ശെല്‍വരാജിനെ മത്സരിപ്പിക്കണമെന്ന് അഭിപ്രായക്കാരായിരുന്നു. ഇതിനെ തുടര്‍ന്ന് ഭൂരിപക്ഷാഭിപ്രായത്തെ താനും മാനിക്കുന്നുവെന്ന് മുരളി അറിയിച്ചു.
ശെല്‍വരാജിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ചടങ്ങിലും മുരളി എത്തിയിരുന്നില്ല. ഇതിന്റെ കാരണം തിരക്കിയപ്പോള്‍ നെയ്യാറ്റിന്‍കരയിലേയ്ക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നായിരുന്നു മുരളിയുടെ മറുപടി. ഇതുവരെ മുരളി ശെല്‍വരാജിന് വേണ്ടി പ്രചാരണത്തിനും ഇറങ്ങിയിരുന്നില്ല. അടുത്ത ദിവസങ്ങളില്‍ തന്നെ താന്‍ നെയ്യാറ്റികരയില്‍ എത്തുമെന്ന് ശെല്‍വരാജിന് മുരളി ഉറപ്പു നല്‍കി.












Click it and Unblock the Notifications