Get Updates
Get notified of breaking news, exclusive insights, and must-see stories!

നെയ്യാറ്റിന്‍കര: സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്ക് ജയം?

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മണ്ഡലത്തിലെ കഴിഞ്ഞ പത്ത് വര്‍ഷത്തെ തിരഞ്ഞെടുപ്പ് ചരിത്രം ശ്രദ്ധിയ്ക്കുന്നത് രസകരമായിരിയ്ക്കും. പൊതുവേ സിപിഎം സ്വന്തം സ്ഥാനാര്‍ത്ഥിയെ നിറുത്തിയപ്പോഴൊക്കെ അവര്‍ വിജയം നേടിയിട്ടുണ്ട്.

എന്നാല്‍ 20 വര്‍ഷത്തിന് മുമ്പുള്ള കഥ അതല്ല. സിപിഎം സ്ഥാനാര്‍ത്ഥിയ്ക്ക് എതിരെ 1977 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച എന്‍ഡിപി നേതാവ് ആര്‍ സുന്ദരേശന്‍ നായര്‍ പോലും ഇവിടെ വിജയിച്ചു. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പായിരുന്നു ഇതെന്ന് കൂടി ഓര്‍മ്മിയ്ക്കുക.

1970 ലെ ഫലം നോക്കൂ. അന്ന് സിപിഐ ഐക്യ ജനാധിപത്യ മുന്നണിയിലായിരുന്നു. ഈ തിരഞ്ഞെടുപ്പിന് ശേഷമാണ് അച്ചുതമേനോന്‍ രണ്ടാമത് കേരള മുഖ്യമന്ത്രിയായത്. 1970 ഒക്ടോബര്‍ നാല് മുതല്‍ 1977 മാര്‍ച്ച് 25 വരെ ആസ്ഥാനത്ത് തുടരുകയും ചെയ്തു. അന്നത്തെ വോട്ടര്‍മാരുടെ എണ്ണം ഇപ്പോഴത്തേതിന്റെ പകുതി പോലും ഇല്ല.

പുതിയ മണ്ഡല പുനര്‍ സംഘടനയും പല പാര്‍ട്ടികളുടേയും വോട്ട് സാദ്ധ്യതയെ ബാധിച്ചിട്ടുണ്ടാവും.

ഈ ചരിത്രം നോക്കി പ്രവചിയ്ക്കാനാവാത്തതാണ് ജൂണ്‍ രണ്ടാം തീയതി നടക്കുന്ന ഉപ തിരഞ്ഞെടുപ്പ് ഫലം. മണ്ഡലത്തിന്റെയും വോട്ടര്‍മാരുടേയും സ്വഭാവവും രീതികളും മാറി എന്ന് മാത്രമല്ല ഒഞ്ചിയത്ത് നടന്ന ടിപി ചന്ദ്രശേഖരന്റെ കൊലയുടെ അനുരണനങ്ങളും നെയ്യാറ്റിന്‍കരയില്‍ ഉണ്ടായേയ്ക്കും.

കഴിഞ്ഞ പത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ഫലം

2011

R Selvaraj [CPM] 54711
Tampanoor Ravi [INC] 48009

2006

VJ Thankappan [CPM] 50351
Thampanoor Ravi [INC] 49605

2001

Thampanoor Ravi {INC] 56305
Adv. SB Rosechandran [JD-S] 49830

1996

Thampanoor Ravi [INC] 50924
Charupara Ravi [JD] 36500

1991

Thampanoor Ravi [INC] 49061
SR Thanka Raj [JD] 47042

1987
SR Thankaraj [JNP] 45212
KC Thankaraj [INC] 32148

1982

SR Thankaraj [JNP] 43159
R Sundaresan Nair [NDP] 28179

1980

R Sundaresan Nair [IND] 39975
R Parameswaran Pillai [CPM] 30331

1977

R Sundaresan Nair [IND] 30372
R Parameswaran [CPM] 24678

1970

R Parameswaran Pillai [CPM] 23406
R Janardhanan Nair [CPI] 16514

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+