പുന്നപ്രയില്‍ വിഎസ് അനുകൂല പോസ്റ്ററുകള്‍

സിപിഎം ഔദ്യോഗിക നേതൃത്വത്തിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന പോസ്റ്ററുകള്‍ ചന്ദ്രശേഖരന്‍ കുലംകുത്തിയല്ലെന്നും പ്രഖ്യാപിക്കുന്നു. എംവി രാഘവനൊപ്പം സിപിഎം വിരുദ്ധ ജാഥ നയിച്ച ദക്ഷിണാമൂര്‍ത്തി വിഎസിനെ സംഘടനാതത്വം പഠിപ്പിക്കേണ്ടന്നും പോസ്റ്ററില്‍ പറയുന്നു.
ചന്ദ്രശേഖരന്‍ ധീരനായ കമ്മ്യൂണിസ്റ്റായിരുന്നുവെന്ന വിഎസിന്റെ പരാമര്‍ശത്തിനൊപ്പം ചന്ദ്രശേഖരന്റെ രക്തം മഴയായി പെയ്തിറങ്ങുമെന്നും പോസ്റ്ററില്‍ മുന്നറിയിപ്പ് നല്‍കുന്നു. ശനിയാഴ്ച രാത്രിയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
ഔദ്യോഗിക നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വിഎസ് രംഗത്തെത്തിയിരുന്നു. അച്ചടക്കത്തിന്റെ അതിരുകളെല്ലാം ലംഘിച്ച വിഎസ് സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ കടുത്ത ഭാഷയിലാണ് വിമര്‍ശനങ്ങളഴിച്ചുവിട്ടത്.
പിണറായിയെ ഡാങ്കെയോട് ഉപമിച്ച വിഎസ് പാര്‍ട്ടി സെക്രട്ടറി പറയുന്നതല്ല അവസാനവാക്കെന്നും വ്യക്തമാക്കി. ചന്ദ്രശേഖരന്‍ കുലംകുത്തിയാണെന്ന് കരുതുന്നില്ലെന്ന തന്റെ അഭിപ്രായത്തില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം കുലംകുത്തി പ്രയോഗം നടത്തിയ പിണറായി വിജയനെ പിന്തുണച്ച ഔദ്യോഗികപക്ഷം നേതാവ് വി.വി. ദക്ഷിണാമൂര്‍ത്തിയെയും നിശിതമായി വിമര്‍ശിച്ചു.
ഒഞ്ചിയത്തെ റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തെ 1964 ല്‍ താനുള്‍പ്പെടെയുള്ളവര്‍ പുറത്തുവന്ന് സിപിഎം രൂപീകരിക്കാനുണ്ടായ സാഹചര്യത്തോടായിരുന്നു വി.എസ് ഉപമിച്ചത്. ഒഞ്ചിയത്തെ സഖാക്കളെ അപഹസിയ്ക്കുകയാണ് ചെയ്തത്. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്ന നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നും വിഎസ് പറഞ്ഞു.












Click it and Unblock the Notifications