Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപി വധം:നമ്പര്‍പ്ലേറ്റ് ഉണ്ടാക്കിയവര്‍ പിടിയില്‍

TP Chandrasekharan
കോഴിക്കോട്: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ ഗുണ്ടാസംഘം സഞ്ചരിച്ച വാഹനത്തിന് വ്യാജ നമ്പര്‍പ്ലേറ്റുകള്‍ നിര്‍മ്മിച്ചുകൊടുത്ത രണ്ടു പേര്‍ പൊലീസിന്റെ പിടിയിലായി. തലശ്ശേരി സ്വദേശികളായ ഇവര്‍ ആരുടെ നിര്‍ദേശപ്രകാരമാണ് നമ്പര്‍പ്ലേറ്റ് ഉണ്ടാക്കിയതെന്ന കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്.

ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ഇതുസംബന്ധിച്ച ചില സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ വ്യാജ നമ്പര്‍പ്ലേറ്റാണ് തങ്ങള്‍ ഉണ്ടാക്കുന്നതെന്നോ അത് ഇത്തരമൊരു കൃത്യം നടത്താനായാണ് ഉപയോഗിക്കുന്നതെന്നോ ഇവര്‍ക്ക് അറിയില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അതേസമയം ടിപിയെ കൊലപ്പെടുത്തിയതുമായി നേരിട്ട് ബന്ധമുള്ള ആരേയും പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ആയിരിക്കുന്നവരില്‍ ചിലര്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്നവരാണ്.

കൊലപാതകം നടത്തിയവര്‍ പാര്‍ട്ടിഗ്രാമങ്ങളില്‍ സുരക്ഷിതരാണെന്ന് പൊലീസ് കരുതുന്നു. ഇവരെ കണ്ടെത്താനായി തലശ്ശേരിയുടെ വിവിധ ഭാഗങ്ങളില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങളും ഇതുവരെ കണ്ടെത്താനായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+