പണപ്പെരുപ്പം കൂടി, വിപണി വീണു

മാര്‍ച്ചില്‍ 6.81 ശതമാനമായിരുന്ന പണപ്പെരുപ്പം ഏപ്രിലില്‍ 7.23 ശതമാനമായി വര്‍ധിച്ചു. പണപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ റിസര്‍വ് ബാങ്ക് അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്താനുള്ള സാധ്യത കുറവാണ്. രൂപയുടെ മൂല്യത്തിലുള്ള കുറവും വിപണിക്ക് തിരിച്ചടിയായി.
ഫാര്‍മ കമ്പനികളുടെ ഓഹരികളാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. അസ്ട്രാസെനെകാ ഫാര്‍മ, സ്‌ട്രൈഡ്‌സ് അക്രോലാബ്, അരബിന്ദോ ഫാര്‍മ, ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ്, ഐഷര്‍ മോട്ടോര്‍സ് ഓഹരികളുടെ വിലയില്‍ ആറുശതമാനത്തോളം ഇടിവുണ്ടായി. ഡിവിസ് ലാബ്, ടിടികെ പ്രസ്റ്റീജ്, ലുപിന്‍ ലിമിറ്റഡ്, എംഫസിസ്, ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരികള്‍ നഷ്ടത്തിനിടയിലും നേട്ടമുണ്ടാക്കി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2.32ശതമാനവും ടാറ്റാ സ്റ്റീല്‍ .90 ശതമാനവും നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ മണപ്പുറം 2.71 ശതമാനത്തിന്റെ നേട്ടം സ്വന്തമാക്കി.












Click it and Unblock the Notifications