സോണിയയ്ക്ക് സ്തുതി; യെഡിയൂരപ്പ വേലി ചാടുന്നു?

'കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി സ്തുതിക്കപ്പെടേണ്ടവരാണ്. കോണ്‍ഗ്രസിലെ ഏതെങ്കിലും നേതാക്കള്‍ക്ക് പ്രശ്‌നങ്ങള്‍ വന്നാല്‍ യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി അവരുടെ രക്ഷയ്ക്ക് എത്താറുണ്ട്. ഒരുപാട് നേതൃഗുണമുള്ള നേതാവാണ് അവര്‍. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് പറയാന്‍ പോലും അവര്‍ തയ്യാറാകും. എന്നാല്‍ തന്റെ കാര്യത്തില്‍ അതുപോലും ഉണ്ടായില്ല.
താന്‍ ആരോപണങ്ങള്‍ നേരിട്ട സമയത്ത് ബി.ജെ.പിയുടെ കേന്ദ്ര നേതാക്കള്‍ ആരും തന്നെ രക്ഷയ്ക്ക് എത്തിയില്ല. എന്നാല്‍ കേവലം സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി തന്നെ ബലിയാടാക്കിയെന്നും ബസവ ജയന്തി ആഘോഷത്തോട് അനുബന്ധിച്ച പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
അനധികൃത ഖനനകേസില്‍ സി.ബി.ഐ അന്വേഷണത്തിന് സുപ്രീംകോടതി അനുമതി നല്‍കിയതോടെ പാര്‍ട്ടിനേതൃത്വം കൈവിട്ട കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയുടെ പുതിയ നീക്കം അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.












Click it and Unblock the Notifications