സച്ചിന് ഭാരതരത്‌ന നല്‍കരുത്

സ്ത്രീകളുടേയും പാവങ്ങളുടേയും അധഃകൃതരുടേയും വിമോചനത്തിനുവേണ്ടി പോരാടിയ മഹാനായ ദേശീയ കവി കാസി നസ്രുല്‍ ഇസ്ലാമിന് ഭാരതരത്‌ന നല്‍കിയില്ല. ഇതിനുള്ള കാരണമെന്താണെന്ന് തനിക്കറിയില്ല. ഉറുദു കവികള്‍ക്ക് പ്രചോദനം നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹം. ബംഗാളി നോവലിസ്റ്റ് ശരത്ചന്ദ്ര ചതോപാദ്ധ്യായയും ഹിന്ദി-ഉറുദു സാഹിത്യകാരന്‍ മുന്‍ഷി പ്രേം ചന്ദും തമിഴ് കവി സുബ്രഹ്ണ്യ ഭാരതിയും ഭാരതരത്‌ന അര്‍ഹിക്കുന്നു.
സിനിമാ താരങ്ങള്‍ക്കും ക്രിക്കറ്റ് താരങ്ങള്‍ക്കും ഭാരത് രത്‌ന നല്‍കുന്നത് രാജ്യത്തിന്റെ സാംസ്‌ക്കാരിക നിലവാരം താഴുന്നതിന്റെ സൂചനയാണെന്നും കട്ജു അഭിപ്രായപ്പെട്ടു.
സാമൂഹിക പ്രതിബദ്ധതയില്ലാത്ത സിനിമാതാരങ്ങള്‍ക്കും ക്രിക്കറ്റ് കളിക്കാര്‍ക്കും ഭാരതരത്‌ന പോലുള്ള ഉന്നത ബഹുമതികള്‍ നല്‍കരുതെന്ന് കട്ജു മുന്‍പും ആവശ്യപ്പെട്ടിരുന്നു.പുതിയ തലമുറയില്‍പ്പെട്ട ഒരു വിഭാഗം ആളുകള്‍ പണം, ക്രിക്കറ്റ്, സിനിമാതാരങ്ങള്‍, അതിമാനുഷികത തുടങ്ങിയവയുടെ പിറകെ പോവുകയാണ്.
ഭാരതരത്‌നയ്ക്ക് യഥാര്‍ത്ഥത്തില്‍ അര്‍ഹരായവരെ മറന്നു കൊണ്ട് സിനിമാതാരങ്ങള്‍ക്കും മറ്റും ഈ ബഹുമതി സമ്മാനിയ്ക്കുന്നതിലൂടെ നമ്മള്‍ വളരെ താഴ്ന്ന തലത്തിലേക്കു പോവുകയാണെന്നായിരുന്നു അന്ന് കട്ജു പറഞ്ഞത്.
രാജ്യത്തെ ശരിയായ ദിശയില്‍ മുന്നോട്ടു നയിക്കാന്‍ കഴിയുന്നവര്‍ക്കാണ് ഭാരതരത്‌ന നല്‍കേണ്ടതെന്നു പറഞ്ഞ കട്ജു അവര്‍ അന്തരിച്ചുവെങ്കില്‍ പോലും അവരുടെ സംഭാവനകളെ മാനിക്കാന്‍ നാം ബാധ്യസ്ഥരാണെന്നും പ്രഖ്യാപിച്ചിരുന്നു.
ഡോ. അംബേദ്കര്‍, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, തുടങ്ങിയവര്‍ക്ക് മരണാനന്തരം ഭാരത രത്‌ന നല്‍കിയത് വളരെ ഉചിതമാണെന്നും കട്ജു അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications