ചിരഞ്ജീവിയുടെ മകളുടെ വീട്ടില്‍ നിന്ന് 35 കോടി

വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി സുഷ്മിതയുടെ വീട്ടില്‍ റെയ്ഡ് നടന്നിരുന്നു. പണം കണ്ടെടുത്തതായി തിങ്കളാഴ്ചയാണ് ആദായ നികുതി വകുപ്പ് അറിയിച്ചത്.
പണം സൂക്ഷിച്ച കാര്‍ഡ് ബോര്‍ഡുകൊണ്ടുള്ള 35 പെട്ടികളാണ് കണ്ടെടുത്തത്. 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകളായി ഒരോ പെട്ടിയിലും ഒരു കോടി രൂപ വീതം ഉണ്ടായിരുന്നതായി ആദായ നികുതി വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നാല് കോടി വിലമതിക്കുന്ന പ്രോമിസറി നോട്ടും ഉള്‍പ്പെടെ 39.66 കോടിയുടെ സ്വത്ത് ഉള്ളതായി ആദായനികുതി വകുപ്പ് അവരുടെ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. കണ്ടെടുത്ത പണം റിസര്‍വ് ബാങ്കിന് കൈമാറും.












Click it and Unblock the Notifications