കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിരഞ്ജീവിയുടെ മകളുടെ വീട്ടില്‍ നിന്ന് 35 കോടി

  • By Ajith Babu
Google Oneindia Malayalam News

Chiranjeevi
ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍താരവും രാഷ്ട്രീയ നേതാവുമായ ചിരഞ്ജീവിയുടെ മകളുടെ വീട്ടില്‍ നിന്നും 35 കോടി രൂപ കണ്ടെടുത്തു. ആദായ നികുതി വകുപ്പിന്റെറെയ്ഡില്‍ ചിരഞ്ജീവിയുടെ മകളായ സുഷ്മിതയുടെ ചെന്നൈയിലെ വീട്ടില്‍ നിന്നാണ് അനധികൃതമായി സൂക്ഷിച്ച പണം കണ്ടെടുത്തത്.

വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി സുഷ്മിതയുടെ വീട്ടില്‍ റെയ്ഡ് നടന്നിരുന്നു. പണം കണ്ടെടുത്തതായി തിങ്കളാഴ്ചയാണ് ആദായ നികുതി വകുപ്പ് അറിയിച്ചത്.

പണം സൂക്ഷിച്ച കാര്‍ഡ് ബോര്‍ഡുകൊണ്ടുള്ള 35 പെട്ടികളാണ് കണ്ടെടുത്തത്. 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകളായി ഒരോ പെട്ടിയിലും ഒരു കോടി രൂപ വീതം ഉണ്ടായിരുന്നതായി ആദായ നികുതി വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നാല് കോടി വിലമതിക്കുന്ന പ്രോമിസറി നോട്ടും ഉള്‍പ്പെടെ 39.66 കോടിയുടെ സ്വത്ത് ഉള്ളതായി ആദായനികുതി വകുപ്പ് അവരുടെ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. കണ്ടെടുത്ത പണം റിസര്‍വ് ബാങ്കിന് കൈമാറും.

English summary
Around 35 cartons with Rs. 35 crore in cash stuffed recovered from the house of Chiranjeevi's daughter home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X