കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജി തീരുമാനം:യെഡിയൂരപ്പ പിന്‍മാറി

  • By Shabnam Aarif
Google Oneindia Malayalam News

BS Yeddyurappa
ബാംഗ്ലൂര്‍: കര്‍ണ്ണാടക ബിജെപി നേതൃത്വത്തിന്‌ ആശ്വാസമേകി ബിഎസ്‌ യെഡിയൂരപ്പ തന്റെ രാജി തീരുമാനത്തില്‍ നിന്നും പിന്‍മാറി. ബിജെപിയില്‍ നിന്നും രാജി വെയ്‌ക്കിം എന്ന്‌ ബിജെപിയുടെ കര്‍ണ്ണാടകയിലെ സമുന്നത നേതാവും മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയുമായ യെഡിയൂരപ്പ ബിജെപിയില്‍ നിന്നും പിന്‍മാറും എന്ന്‌ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

നിലവിലെ പ്രതിസന്ധിക്ക്‌ കാരണം കര്‍ണ്ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡയാണ്‌ എന്നാണ്‌ യെഡിയൂരപ്പ ആരോപണം ഉന്നയിച്ചിരിക്കുന്നത്‌. സദാനന്ദ ഗൗഡയ്‌ക്കും ബിജെപി സംസ്ഥാന നേതൃത്വത്തിനും എതിരെ രൂക്ഷ വിമര്‍ശനമാണ്‌ പത്ര സമ്മേളനത്തില്‍ യെഡിയൂരപ്പ ഉയര്‍ത്തിയിരിക്കുന്നത്‌.

അനന്തകുമാര്‍ മുഖ്യമന്ത്രിയാകാന്‍ ശ്രമം നടത്തുകയാണ്‌ എന്നാരോപിച്ച യെഡിയൂരപ്പ ഇദ്ദേഹവും കര്‍ണ്ണാടക ബിജെപിയിലെ പ്രതിസന്ധിക്ക്‌ കാരണം ആണ്‌ എന്ന്‌ അഭിപ്രായപ്പെട്ടു.

യെഡിയൂരപ്പയ്‌ക്കെതിരെയുള്ള ഖനി അഴിമതി കേസ്‌ സിബിഐ അന്വേഷിക്കണം എന്ന കോടതി ഉത്തരവിന്‌ തൊട്ടു പിന്നാലെയാണ്‌ അദ്ദേഹത്തെ പിന്താങ്ങുന്ന വിഭാഗം രാജി ഭീഷണിയുമായി രംഗത്തെത്തിയിരുന്നത്‌.

ബിജെപി ദേശീയ അധ്യക്ഷന്‍ നിധിന്‍ ഗഡ്‌കരിക്കെതിരെ രൂക്ഷ വിമര്‍ശനം അഴിച്ചു വിട്ട യെഡിയൂരപ്പ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയെ വാനോളം പുകയ്‌ത്തുകയും ചെയ്‌തിരുന്നു നേരത്തെ. ഇത്‌ അദ്ദേഹം ബിജെപി വിട്ട്‌ കോണ്‍ഗ്രസിലേക്ക്‌ കുടിയേറും എന്ന അഭ്യൂഹത്തിന്‌ ആക്കം കൂട്ടിയിരുന്നു.

English summary
Former Karnataka CM BS Yeddyurappa has broken his silence on his next course of action.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X