വിഎസ്-പിണറായി തര്‍ക്കം തീര്‍ക്കാന്‍ ചന്ദ്രചൂഢന്‍

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം വിഎസിനെ സന്ദര്‍ശിച്ചിട്ടില്ല. അതുകൊണ്ടാണ് വന്നത്. വിഎസുമായി മുന്നണി രാഷ്ട്രീയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. എന്നാല്‍ അതൊന്നും മാധ്യമങ്ങളുമായി പങ്കുവയ്‌ക്കേണ്ട കാര്യമില്ല. നല്ല ലക്ഷ്യത്തോടെയാണ് താന്‍ സന്ദര്‍ശനം നടത്തിയത്. ഏതെങ്കിലും പ്രത്യേക ദൗത്യവുമായല്ല താനിവിടെ എത്തിയിരിക്കുന്നത്. നിലവില്‍ സിപിഎമ്മില്‍ ഒരു സംഘര്‍ഷ സ്ഥിയാണ് ഉള്ളത്. അത് കൂട്ടാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചന്ദ്രചൂഢന്‍ പറഞ്ഞു.
പിണറായി ഉള്‍പ്പെടെയുള്ള നേതാക്കളുടെ അനുമതിയോടെയാണ് ചന്ദ്രചൂഢന്‍ അനുരഞ്ജന ശ്രമവുമായി വിഎസിനെ സമീപിച്ചതെന്നാണ് സൂചന. മുന്‍പും സിപിഎമ്മില്‍ പിണറായിയും വിഎസും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഉടലെടുത്തപ്പോള്‍ ചന്ദ്രചൂഢന്‍ മധ്യസ്ഥന്റെ വേഷമണിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications