സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി അവധിയില്‍
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ടിപി രാമകൃഷ്ണന്‍ അവധിയില്‍. മെയ് 12 മുതലാണ് രാമകൃഷ്ണന്‍ അവധിയില്‍ പ്രവേശിച്ചത്.
മുന്‍പ് നിശ്ചയിച്ച പ്രകാരം ചൈനീസ് പര്യടനത്തിന് പോകുന്നതിനാലാണ് അവധിയെടുത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറായിരുന്ന എം ഭാസ്‌കരനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.
ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ജില്ലയില്‍ സിപിഎം രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങുന്നതിനിടൊണ് ജില്ലാ സെക്രട്ടറി അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്.
ചന്ദ്രശേഖരന്‍ വധവുമായി പാര്‍ട്ടിയ്ക്ക് ബന്ധമില്ലെന്ന് വിശദീകരണവുമായി ആദ്യം രംഗത്തെത്തിയ രാമകൃഷ്ണനെ പിന്നീട് പൊതുപരിപാടികളിലൊന്നും കണ്ടിരുന്നില്ല. സിപിഎം വിളിച്ചുചേര്‍ത്ത നയവിശദീകരണ യോഗങ്ങളിലും രാമകൃഷ്ണന്‍ പങ്കെടുത്തിരുന്നില്ല.
അതേസമയം നേരത്തെ തന്നെ രാമകൃഷ്ണന്‍ അവധിയ്ക്ക് അപേക്ഷിച്ചിരുന്നുവെന്ന് എളമരം കരീം അറിയിച്ചു. ശനിയാഴ്ച തന്നെ അദ്ദേഹം യാത്ര പുറപ്പെട്ടുവെന്നും കരീം പറഞ്ഞു.












Click it and Unblock the Notifications