നെയ്യാറ്റിന്‍കരയിലെ പൂരം കാത്തിരുന്ന് കാണാം:ചാണ്ടി

ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് കനത്ത പരാജയമേറ്റു വാങ്ങാന്‍ പോവുകയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. വൈഎംസിഎയുടെ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനായി ആലുവയില്‍ എത്തിയതായിരുന്നു ഉമ്മന്‍ ചാണ്ടി.
വിഎസ് അച്യുതാനന്ദന്‍ പിണറായിക്കെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതു ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇതെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് പിണറായി അറിയിച്ചു.
നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങാന്‍ പോവുകയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണ് പാര്‍ട്ടി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മറ്റു കാര്യങ്ങള്‍ പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്ത ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നുമായിരുന്നു പിണറായി പറഞ്ഞത്.












Click it and Unblock the Notifications