Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപിവധം: വികെസിയുടെ വീട്ടില്‍ റെയ്ഡ്

VKC-TP
കോഴിക്കോട്: പ്രമുഖ വ്യവസായിയും മുന്‍ എംഎല്‍എയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ വികെസി മമ്മദ്‌കോയയുടെ ഒളവണ്ണയിലെ വീട്ടില്‍ പോലിസ് റെയ്ഡ് നടത്തി. ടിപി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ട രണ്ടു പ്രതികളെ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

സ്ഥലം എസ്‌ഐ പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ആരെയും കണ്ടെത്താന്‍ സാധിച്ചില്ല. വികെസി മമ്മദ്‌കോയയുടെ ഭാര്യയും വേലക്കാരിയും കാവല്‍ക്കാരനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. റെയ്ഡിന്റെ വിശദ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലിസ് ഇതുവരെ തയ്യാറായിട്ടില്ല. റെയ്ഡിനെതിരേ സിപിഎം പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.

ടിപി ചന്ദ്രശേഖരന്റെ വധത്തില്‍ പാര്‍ട്ടിക്ക് യാതൊരു വിധ ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിട്ടും പ്രവര്‍ത്തകരുടെ വീടുകളില്‍ പോലിസ് റെയ്ഡ് തുടരുകയാണ്. ഇത് രാഷ്ട്രീയ ഗൂഡാലോചനയാണ്. കേസന്വേഷണത്തിന്റെ പേരില്‍ പാര്‍ട്ടിയെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്-സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ആരോപിച്ചു.

ശനിയാഴ്ച വൈകുന്നേരം വരെ കൊടി സുനി, റഫീഖ് എന്നീ പ്രതികള്‍ കേരളം വിട്ടിട്ടുണ്ടെന്ന നിഗമനത്തിലായിരുന്നു പോലിസ്. കേരളത്തില്‍ തന്നെ പ്രതികള്‍ ഒളിച്ചുതാമസിക്കുന്നുണ്ടെന്ന വിശ്വസനീയമായ വിവരം പോലിസിനു ലഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ സാങ്കേതിക വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലമെടുത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+