നെയ്യാറ്റിന്‍കരയ്ക്ക് ശേഷം സര്‍ക്കാര്‍ വീഴും
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക ചലനങ്ങളുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സര്‍ക്കാരിന്റെ പതനം ഉറപ്പാകുന്ന രാഷ്ട്രീയ സാഹചര്യമുണ്ടാകും. നെയ്യാറ്റിന്‍കരയില്‍ ബിജെപി ഒരു ഘടകമേയല്ലെന്നും പിണറായി വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പിലെ ഫലം യുഡിഎഫിന്റെ നാരായവേര് തോണ്ടുമെന്നും പിണറായി പറഞ്ഞിരുന്നു. സര്‍ക്കാര്‍വിരുദ്ധവികാരം നെയ്യാറ്റിന്‍കരയില്‍ പ്രതിഫലിക്കും. മാധ്യമ പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപതെരഞ്ഞെടുപ്പിലെ ഫലം ജനം നേരത്തെ തീരുമാനിച്ചിട്ടുണ്ട്. തങ്ങളുടെ പ്രതിനിധിയായി ജനവഞ്ചകനെ നിയമസഭയിലേ ക്ക് അയക്കാന്‍ നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാര്‍ തയ്യാറല്ല.
ഇടതു ജനാധിപത്യമുന്നണിയുടെ ഭാഗമായിനിന്ന് ജയിച്ചശേഷം മറ്റൊരിടിത്തുനിന്ന് പണം വാങ്ങി അങ്ങോട്ടേക്കുപോയി അവരുടെ പ്രതിനിധിയായി മത്സരിക്കുന്ന വഞ്ചകനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എല്ലാതരത്തിലും അനുകൂലമായ സാഹചര്യം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഉപയോഗപ്പെടുത്തുമെന്നും പിണറായി വിജയന്‍ പറഞ്ഞു.












Click it and Unblock the Notifications