കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാളില്‍ വിമാനം തകര്‍ന്ന് 15 പേര്‍ മരിച്ചു

  • By Ajith Babu
Google Oneindia Malayalam News

കാഠ്മണ്ഡു: വടക്കന്‍ നേപ്പാളില്‍ വിമാനം തകര്‍ന്നു വീണു, ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു. ഏഴു പേരുടെ മൃതദേഹം കണ്ടെടുത്തു. എത്ര ഇന്ത്യക്കാര്‍ മരിച്ചുവെന്ന കാര്യം വ്യക്തമല്ല. പരുക്കേറ്റവരെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

16 ഇന്ത്യക്കാര്‍ വിമാനത്തിലുണ്ടായിരുന്നെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഉത്തര നേപ്പാളിലെ ജോംസം വിമാനത്താവളത്തിലാണു സംഭവം. വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വിമാനം തകരുകയായിരുന്നു. തകര്‍ന്നു വീണ ഉടന്‍ തന്നെ വിമാനത്തിന് തീപിടിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രാദേശിക വിമാനക്കമ്പനി അഗ്രി എയറിന്റെ ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. സംഭവമറിഞ്ഞ ഉടന്‍ തന്നെ കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി കണ്‍ട്രോള്‍ റൂം തുറന്നു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

കാഠ്മണ്ഡുവില്‍ നിന്ന് 200 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറുള്ള വിനോദ സഞ്ചാര കേന്ദ്രവും ട്രക്കിങ് മേഖലയും ഉള്‍പ്പെടുന്ന പ്രദേശമാണു ജോംസം. പര്‍വത നിരകളുള്ള നേപ്പാളില്‍ വിമാനാപകടം സാധാരണമാണ്. 2011ല്‍ എവറസ്റ്റ് കൊടുമുടി സന്ദര്‍ശിക്കാന്‍ പോയ 19 അംഗ സംഘം സഞ്ചരിച്ച വിമാനം കാഠ്മണ്ഡുവിനു പുറത്തു തകര്‍ന്നു വീണിരുന്നു.

English summary
A plane carrying 21 people crashed Monday while trying to land in Nepal's northern Himalayas, killing at least nine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X