കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി റിസര്‍വ് ബാങ്ക് എന്തു ചെയ്യും?

Google Oneindia Malayalam News

RBI
പണപ്പെരുപ്പം മുകളിലേക്കും ഐഐപി താഴേക്കുമിറങ്ങുകയാണ്. ഇതിനെ പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഇനി എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് സാധ്യത.

വാസ്തവത്തില്‍ റിസര്‍വ് ബാങ്കിനെ ധര്‍മസങ്കടത്തിലാക്കുന്നതാണ് ഈ കണക്കുകള്‍. പണപ്പെരുപ്പം കൂടുന്നതിനാല്‍ അടിസ്ഥാന പലിശനിരക്കുകളില്‍ മാറ്റം വരുത്തുക സാധ്യമല്ല. പക്ഷേ, വ്യവസായിക ഉത്പാദനനിരക്കിനെ മുന്നോട്ടുയര്‍ത്തണമെങ്കില്‍ കൂടുതല്‍ പണമൊഴുക്കേണ്ടതുണ്ട്. ഇതിന് നിരക്കുകളില്‍ കുറവ് വരുത്തുകയും വേണം.

പണപ്പെരുപ്പ നിരക്ക് കണക്കുകൂട്ടിയിരുന്ന 6.86 ശതമാനത്തിനു പകരം 7.26ലേക്ക് ഉയര്‍ന്നിരുന്നു. തീര്‍ച്ചയായും അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തുക ബുദ്ധിമുട്ടാണ്. പക്ഷേ, കമ്പനികള്‍ക്ക് ആവശ്യമായ പണ ലഭ്യത ഉറപ്പുവരുത്തേണ്ടതുമുണ്ട്.

കഴിഞ്ഞ കുറെ ദിവസങ്ങളായി റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ തലപുകഞ്ഞാലോചിക്കുന്ന വിഷയങ്ങള്‍ ഇതുതന്നെയാണ്. കടലിനും ചെകുത്താനും നടുവിലായ അവസ്ഥയിലാണ് കേന്ദ്രബാങ്ക്. അടിസ്ഥാന നിരക്കുകളില്‍ കുറവ് വരുത്തിയാല്‍ പണപ്പെരുപ്പം വീണ്ടും വര്‍ധിക്കും. കുറവ് വരുത്താതിരുന്നാല്‍ ഐഐപി നിരക്ക് താഴേക്കിറങ്ങും.

English summary
A quote from Lorenz Hart is the best way to describe reaction to economic data that keeps coming in: “Bewitched, Bothered and Bewildered”. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X