സെന്‍സെക്‌സ് 112 പോയിന്റുയര്‍ന്നു

ജര്‍മനിയുടെ ഉത്പാദനിരക്കിലുണ്ടായ വര്‍ധനവിന്റെ കരുത്തില്‍ യൂറോപ്യന്‍ വിപണിയിലുണ്ടായ മുന്നേറ്റം ഇന്ത്യക്കും അനുഗ്രഹമായി. യുനൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ്, രാഷ്ട്രീയ കെമിക്കല്‍സ്, ജെസ്ഡ്ബ്ലു ലിമിറ്റഡ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എല്‍ ആന്റ് ടി ഓഹരികള്‍ ആറു ശതമാനത്തോളം മുന്നേറി.
ഒബ്‌റോയി റിയാലിറ്റി ലിമിറ്റഡ്, എന്‍ടിപിസി, ആദിത്യ ബിര്‍ള നുവോ, ഐഷര്‍ മോട്ടോര്‍സ്, ഗുജറാത്ത് മിനറല്‍ ഡെവലപ്പേഴ്‌സ് തുടങ്ങിയ ഓഹരികള്‍ക്ക് വിപണിയുടെ നേട്ടത്തില്‍ സന്തോഷിക്കാന്‍ കഴിഞ്ഞില്ല.
ഐടിസി, ഭാരതി എയര്‍ടെല്‍, എന്‍ടിപിസി, മാരുതി സുസുക്കി എന്നീ ഓഹരികള്‍ക്ക് നഷ്ടം നേരിട്ടിരുന്നെങ്കിലും എല്‍ആന്‍ടി അടക്കമുള്ള ചില പ്രമുഖ കമ്പനികള്‍ നേട്ടമുണ്ടാക്കിയത് അനുഗ്രഹമായി.
ടാറ്റാ സ്റ്റീല്‍ 2.39 ശതമാനം നേട്ടമുണ്ടാക്കി. 408ല്‍ വില്‍പ്പന ആരംഭിച്ച ഓഹരി 417.80ലാണ് ക്ലോസ് ചെയ്തത്. കേരളത്തിലെ നിക്ഷേപകര്‍ ഉറ്റുനോക്കി കൊണ്ടിരിക്കുന്ന മണപ്പുറം 1.27 ശതമാനം നഷ്ടമുണ്ടാക്കി.












Click it and Unblock the Notifications