15 മാസത്തിന് ശേഷം രാജയ്ക്ക് ജാമ്യം

കേസില്‍ ജാമ്യം ലഭിക്കുന്ന അവസാന പ്രതിയാണ് രാജ. നേരത്തെ കനിമൊഴി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചപ്പോള്‍ രാജ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നില്ല. കേസിലെ മറ്റ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതായും അതിനാല്‍ രാജയ്ക്കും ജാമ്യത്തിന് അര്‍ഹതയുണ്‌ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം.
തമിഴ്‌നാട് സന്ദര്‍ശിക്കുന്നത് കോടതി അനുമതിയോടെ വേണമെന്നും ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓഫീസില്‍ പോവരുതെന്നും കോടതി ഉപാധി വെച്ചിട്ടുണ്ട്. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി രാജയോട് നിര്‍ശേദിച്ചു. കേസ് പരിഗണിക്കുന്ന പ്രത്യേക ചീഫ് ജഡ്ജ് ഒ.പി സെയ്‌നിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്
അന്വേഷണ ഉദ്യോഗസ്ഥരുമായി അദ്ദേഹം സഹകരിച്ചതായും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അതേസമയം സിബിഐ ജാമ്യാപേക്ഷയെ എതിര്‍ത്തു. 2011 ഫെബ്രുവരി 2 നാണ് രാജ അറസ്റ്റിലായത്.ജാമ്യം ലഭിച്ചേക്കുമെന്ന സൂചനയുണ്ടായതിനെ തുടര്‍ന്ന് ഡിഎംകെ അണികള്‍ കോടതി പരിസരത്ത് രാവിലെ മുതല്‍ എത്തിയിരുന്നു. രാജയ്ക്ക് അനുകൂലമുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് സന്തോഷവാര്‍ത്തയെ ഇവര്‍ വരവേറ്റത്.












Click it and Unblock the Notifications