ചെന്നൈയില്‍ വിമാനത്തില്‍ നിന്ന് യാത്രക്കാരന്‍ ചാടി
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ വഴി പുറത്തുചാടി. ദുബായില്‍ നിന്ന് എത്തിയ വിമാനത്തിന്റെ എയറോബ്രിഡ്ജ് തുറക്കാന്‍ യാത്രക്കാര്‍ കാത്ത് നില്‍ക്കുന്നതിനിടെയാണ് യാത്രക്കാരന്‍ പുറത്ത് ചാടിയത്.
എയറോബ്രിഡ്ജ് ഘടിപ്പിക്കുന്നതിനു മുമ്പ് ഇയാള്‍ വാതിലിന് അടൂത്തേക്ക് വരികയായിരുന്നു. ഇതാളെ തടയാന്‍ രണ്ട് തവണ വിമാനജോലിക്കാര്‍ ശ്രമിച്ചു എങ്കിലും പരാജയപ്പെട്ടു. സംഭവം നടക്കുമ്പോള്‍ വിമാനത്തിന്റെ ഓട്ടം നിലച്ചിരുന്നതിനാല്‍ വലിയ പരുക്കില്ലാതെ യാത്രക്കാരന്‍ രക്ഷപെട്ടു. രാവിലെ 5:45 ന് ആണ് സംഭവം നടന്നത്. പുറത്ത് ചാടിയ ശേഷം റണ്‍വേയിലൂടെ ഓടിയ ഇയാളെ സുരക്ഷ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.
ദുബായില്‍ സ്വകാര്യ കമ്പനിയില്‍ മെക്കാനിക്കായ തിരുച്ചിറപള്ളി സ്വദേശി കമാല്‍ പാഷയാണ് വിമാനത്തില്‍ നിന്ന് ചാടിയത്. എഞ്ചിനിയറിംഗ് ബിരുദധാരിയായ ഇയാള്‍ കടുത്ത തൊഴില്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെട്ട് തിരിച്ചെത്തുകയായിരുന്നു. ഇയാളുടെ പിതാവും ദുബായിലാണ്. ചോദ്യം ചെയ്യുന്നതിനിടെ പൊട്ടിക്കരഞ്ഞ ഇയാള്‍ പലതവണ മാപ്പ് പറഞ്ഞതായും അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications