വിമാനദുരന്തം, മരിച്ചവരില്‍ 'രസ്‌ന ഗേളും'
കാഠ്മണ്ഡു: നേപ്പാള്‍വിമാനദുരന്തത്തില്‍ മരിച്ച 13 ഇന്ത്യക്കാരില്‍ ബാലതാരവും പരസ്യമോഡലുമായ തരുണി സച്ച്‌ദേവും. അമ്മ ഗീത സച്ച്‌ദേവിനൊപ്പം നേപ്പാളില്‍ ക്ഷേത്രദര്‍ശനത്തിനു പോയതായിരുന്നു.

മലയാളത്തില്‍ വിനയന്‍ സംവിധാനം ചെയ്ത വെള്ളിനക്ഷത്രം, സത്യം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രസ്‌നയുടെ പരസ്യത്തിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. അമിതാഭ് ബച്ചന്‍ അഭിനയിച്ച പാ എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
നേപ്പാളിലെ പൊഖ്‌റയില്‍ നിന്നും മുസ്താങിലെ ജോംസോങ് വിനോദസഞ്ചാരമേഖലയിലേക്ക് പോകുകയായിരുന്ന അഗ്നി എയറിന്റെ വിമാനമാണ് അപകടത്തില്‍ പെട്ടത്. മുംബൈ ഖാര്‍ സ്വദേശികളാണ് ഇവര്‍.
അപകടത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ 15 പേരാണ് മരിച്ചത്. ആറു പേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടിട്ടുണ്ട്. ജോംസം വിമാനത്താവളത്തില്‍ ഇറങ്ങാന്‍ പോകുന്നതിനു തൊട്ടുമുമ്പാണ് അപകടമുണ്ടായത്. മലയിടുക്കിലാണ് വിമാനം തകര്‍ന്നു വീണത്. ഉടന്‍ തന്നെ തീപിടിച്ചതാണ് മരണസംഖ്യ ഉയര്‍ത്തിയത്.












Click it and Unblock the Notifications