നടി രേഖ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയും രാജ്യസഭയിലേക്ക് രേഖയ്‌ക്കൊപ്പം സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്‌തിരുന്നു. ബുധനാഴ്‌ചയാണ് സച്ചിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.
സച്ചിനും രേഖയ്‌ക്കുമൊപ്പം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വ്യവസായി അനു ആഗ തിങ്കളാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌തിരുന്നു.
കോണ്‍ഗ്രസ് എംപി രാജീവ് ശുക്ലയോടൊപ്പമാണ് രേഖ സത്യപ്രതിജ്ഞ ചെയ്യാന്‍ പാര്‍ലമെന്റില്‍ എത്തിയത്. പാര്‌ഡലമെന്റിനു മുന്നില്‍ ഇവരുടെ ആരാധകരുടെ വന്‍ ജനാവലി തന്നെ കൂടിയിരുന്നതിനാല്‍ നാലം ഗേറ്റിലൂടെയാണ് രേഖ പാര്‍ലമെന്റിനകത്തു കയറിയത്.
എണ്‍പതുകളില്‍ ഹിന്ദി ചലച്ചിത്ര ലോകത്തെ പ്രമുഖ നായികാ നടിയായിരുന്നു രേഖ. 57 വയസ്സാണ് രേഖയ്‌ക്ക് ഇപ്പോള്‍. ബോളിവുഡിലെ അതികായകനായ അമിതാഭ് ബച്ചനൊപ്പം നിരവധി സിനിമകളില്‍ നായികയായിരുന്ന രേഖ ഇപ്പോഴും ചലച്ചിത്ര ലോകത്ത് സജീവമാണ്.
ഇതിനിടയില്‍ രേഖ രാജ്യസഭയിലെത്തുന്നത് പ്രമാണിച്ച് അമിതാഭ് ബച്ചന്റെ ഭാര്യയും, പ്രമുഖ ബോളിവുഡ് നടിയുമായ ജയ ബച്ചന്‍ രാജ്യസഭയിലെ തന്റെ സീറ്റു മാറ്റിയത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
തൊണ്ണൂറ്റി ഒന്നാം സീറ്റില്‍ ഇരുന്നിരുന്ന ജയ ബച്ചന്റെ അടുത്തായിരിക്കും രേഖയുടെ സീറ്റ് എന്നതിനാലാണ് ജയ തന്റെ സീറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടത്. ജയയുടെ ആവശ്യപ്രകാരം ഇപ്പോള്‍ അവരുടെ സീറ്റ് 143 ആണ്.
രേഖയും ജയ ബച്ചനും തമ്മിലുള്ള അകല്‍ച്ച ബോളിവുഡില്‍ കുപ്രസിദ്ധമാണ്. അമിതാഭ് ബച്ചനും രേഖയും തമ്മില്‍ അടുപ്പമുണ്ടായിരുന്നു എന്നൊരു ഗോസിപ്പ് പഴയ കാലങ്ങളില്‍ ഏറെ ചൂടോടെ വായിക്കപ്പെട്ട ഗോസിപ്പ് ആയിരുന്നു. സമാജ്‌വാദി പാര്‍ട്ടിയെ പ്രതിനിധീകരിച്ചാണ് ജയ ബച്ചന്‍ രാജ്യ സഭില്‍ എത്തിയത്.












Click it and Unblock the Notifications