കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ ബുധനാഴ്‌ച സത്യപ്രതിജ്ഞ ചെയ്യും

  • By Shabnam Aarif
Google Oneindia Malayalam News

Sachin and Rekha
ദില്ലി: ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രാജ്യസഭാംഗമായി ബുധനാഴ്‌ച സത്യപ്രതിജ്ഞ ചെയ്യും. സച്ചിനെ രാജ്യസഭയിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതികരിച്ചിരുന്നു.

സച്ചിനെ രാജ്യസഭാഗംമായി ഒതുക്കകയല്ല, മറിച്ച്‌ ഭാരത രത്‌ന നല്‍കി ആദരിക്കുകയാണ്‌ വേണ്ടത്‌ എന്നാണ്‌ ഒരു കൂട്ടരുടെ അഭിപ്രായം. അതേ സമയം, സച്ചിനെ പോലുള്ള ഒരു ക്രിക്കറ്റര്‍ രാജ്യസഭയില്‍ പോയി എന്തു ചെയ്യാനാണ്‌ എന്നാണ്‌ ശിവസേന നേതാവ്‌ ബാല്‍താക്കറെ ചോദിച്ചത്‌.

കോണ്‍ഗ്രസിന്റെ വൃത്തിക്കെട്ട രാഷ്ട്രീയക്കളി എന്നാണ്‌ സച്ചിനെ രാജ്യസഭാംഗമാക്കാനുള്ള നീക്കത്തെ ബാല്‍ത്താക്കറെ വിശേഷിപ്പിച്ചത്‌. അതേസമയം സച്ചിന്‌ ഭാരത രത്‌ന നല്‍കരുത്‌ എന്നാണ്‌ പ്രസ്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ ചെയര്‍മാന്‍ ജസ്റ്റിസ്‌ മാര്‍ക്കണ്ഡേയ കട്‌ജു കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്‌.

ചലച്ചിത്ര താരങ്ങള്‍ക്കും ക്രിക്കറ്റ്‌ താരങ്ങള്‍ക്കും ഭാരത്‌ രത്‌ന നല്‍കുന്നത്‌ രാജ്യത്തിന്റെ സാംസ്‌കാരിക നിലവാരം താഴുന്നതിന്റെ സൂചനയാണെന്നാണ്‌ കട്‌ജു വാദിച്ചത്‌.

രാഷ്ട്രപതിയാണ്‌ സച്ചിനെ രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്‌തത്‌. പ്രമുഖ ബോളിവുഡ്‌ നടി രേഖയും ഇങ്ങനെ രാഷ്ട്രപതി രാജ്യസഭയിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതില്‍ ഉണ്ട്‌. രേഖ ചൊവ്വാഴ്‌ച സത്യപ്രതിജ്ഞ ചെയ്യും.

English summary
Cricket legend Sachin Tendulkar is going to sworn in as member of the House of elders on Wednesday. The veteran Bollywood actress Rekha will sworn in as Rajya Sabha member on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X