ഐസ്‌ക്രീമിനെ ചൊല്ലി ആത്മഹത്യ
ചെന്നൈ: ഐസ്‌ക്രീം വാങ്ങിക്കൊടുത്തതിനെ തുടര്‍ന്നുണ്ടായ വഴക്കിനൊടുവില്‍ യുവതി ആത്മഹത്യ ചെയ്തു. തിരുവിക നഗര്‍ സ്വദേശിയായ ദേവി(38) ആണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
ഞായറാഴ്ച വൈകിട്ട് കുട്ടികള്‍ക്ക് ഐസ്‌ക്രീം വാങ്ങിക്കൊടുത്തുവെന്ന് ദേവി ഭര്‍ത്താവായ പ്രകാശി(40)നെ അറിയിച്ചു. കുട്ടികള്‍ക്ക് തണുത്ത സാധനം കഴിക്കാന്‍ കൊടുക്കുന്നത് നല്ലതല്ലെന്നു പറഞ്ഞ് പ്രകാശ് ദേവിയെ വഴക്കു പറഞ്ഞു. ഇതിനെ തുടര്‍ന്ന് ദേവി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിക്കുകയായിരുന്നുവെന്ന് പ്രകാശ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഉടന്‍ തന്നെ രമയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
എന്നാല്‍ പ്രകാശ് കള്ളം പറയുകയാണെന്ന് ദേവിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ദേവിയുമായി ഇയാള്‍ ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നുവെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഇവര്‍ പറയുന്നു. ആറു വര്‍ഷം മുന്‍പ് വിവാഹിതരായ ഇവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.












Click it and Unblock the Notifications