റഷീദ് ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നു?
കൊല്ലം: മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ വിബി ഉണ്ണിത്താന്‍ വധശ്രമക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡിവൈഎസ്പി റഷീദ് ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി സിബിഐയ്ക്ക് വിവരം ലഭിച്ചു. ഇക്കാര്യം കാണിച്ച് സംസ്ഥാന സര്‍ക്കാരിന് സിബിഐ കത്തുനല്‍കിയേക്കും. ഇതിന് പുറമെ സംഭവം ജയില്‍ മേധാവി അലക്‌സാണ്ടര്‍ ജേക്കബ്ബിന്റെ ശ്രദ്ധയില്‍പ്പെടുത്താനും സിബിഐ തീരുമാനിച്ചിട്ടുണ്ട്.
ജയില്‍ സൂപ്രണ്ടിന്റെ കണ്ണുവെട്ടിച്ച് ചില ജയില്‍ ഉദ്യോഗസ്ഥര്‍ റഷീദിന് പുറത്തുനിന്ന് ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ എത്തിച്ചു നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് റഷീദ് രാഷ്ട്രീയ നേതാക്കളേയും പൊലീസ് ഓഫീസര്‍മാരേയും വിളിക്കുന്നുണ്ടെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്്.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി ജയില്‍ ഉദ്യോഗസ്ഥരുടേയും മറ്റാളുകളുടേയും മൊബൈല്‍ ഫോണ്‍ സിബിഐ പരിശോധിക്കും. വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന്് നടപടിയൊന്നുമുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് സിബിഐയുടെ തീരുമാനം












Click it and Unblock the Notifications