തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ലസ്ടുവില്‍ 88.08 ശതമാനം പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. കഴിഞ്ഞ വര്‍ഷം 82.25 ശതമാനം ആയിരുന്ന സ്ഥാനത്താണിത്. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് ആണ് ഫലം പ്രഖ്യാപിച്ചത്.
112 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം സ്വന്തമാക്കി. 3334 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. എ പ്ലസ് നേടിയവരില്‍ കൂടുതലും പെണ്‍കുട്ടികളാണ്. ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് ജില്ലയിലും കുറവ് പത്തനം തിട്ടയിലുമാണ്. ഏറ്റവും കൂടുതല്‍ എ പ്ലസുകള്‍ തൃശൂര്‍ ജില്ലയിലാണ്.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നിന്ന്് 91.17 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. കഴിഞ്ഞ വര്‍ഷം ഈ വിഭാഗത്തില്‍ 90 ശതമാനമായിരുന്നു വിജയം.