ടിപി വധം: അന്വേഷണ സംഘത്തില്‍ ഭിന്നത

സംഭവത്തില്‍ സിപിഎം മുന്‍ എംഎല്‍എയേയും മുന്‍ ഏരിയാ സെക്രട്ടറിയേയും പ്രതികളാക്കാന്‍ അന്വേഷണ സംഘം നീക്കം നടത്തുന്നുവെന്നാണ് ആരോപണം. ഇതിനോട് യോജിക്കാനാവില്ലെന്ന് അനൂപ് അന്വേഷണ സംഘത്തെ അറിയിച്ചു കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ അന്വേഷണ സംഘത്തില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്ത ഡിജിപി ജേക്കബ് പുന്നൂസ് നിഷേധിച്ചു. അതേസമയം ടിപി വധവുമായി ബന്ധപ്പെട്ട് സിപിഎം ലോക്കല്‍ കമ്മറ്റി അംഗം ഉള്‍പ്പെടെ നാലുപേരെ അറസ്റ്റു ചെയ്തു. ദീപു എന്ന വെട്ടുകുട്ടന്‍, ലംബു പ്രദീപ്, രജിത്, പടയങ്കണ്ടി രവീന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ പറയങ്കണ്ടി രവീന്ദ്രന്‍ സിപിഎം ഏറാമല ലോക്കല്‍ കമ്മറ്റിയംഗമാണ്. ഒരാള്‍ കൂടി പൊലീസിന്റെ കസ്റ്റഡിയിലുണ്ടെങ്കിലും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ടിപി ചന്ദ്രശേഖരനെ വധിക്കാനുപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ചൊക്ലിയിലെ സിഎംസി ആശുപത്രിക്ക് സമീപമുള്ള കിണറ്റില്‍ നിന്നാണ് അഞ്ചു വാളുകള്‍ കണ്‌ടെടുത്തത്. ഫോറന്‍സിക് സംഘം വാളുകള്‍ പരിശോധിക്കുകയാണ്.












Click it and Unblock the Notifications