ടിപി വധം: സിപിഎം പ്രാദേശിക നേതാവിനെ ചോദ്യം ചെയ്തു

കൂടാതെ കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഡിജിപി അറിയിച്ചു. മുഖ്യപ്രതികളെന്ന് സംശയിക്കുന്ന കൊടി സുനി, റഫീഖ് എന്നിവരാണ് പിടിയിലായതെന്ന് സംശയിക്കുന്നു. ഇവരെ എവിടെ വെച്ച് പിടികൂടി? ഏതു സംഘമാണ് അറസ്റ്റ് ചെയ്തത് തുടങ്ങിയ കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചന്ദ്രശേഖരന്‍ വധക്കേസില്‍ ആദ്യമായാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്.
കൊടി സുനി ഉള്‍പ്പെട്ട സംഘത്തെ തിങ്കളാഴ്ച കുറ്റിയാടിയില്‍ വെച്ചാണ് സംഘം പിടികൂടിയതെന്ന് കരുതുന്നു.കൂത്തുപറമ്പിലൂടെ വാഹനത്തില്‍ സഞ്ചരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പ്രതികളെ കിട്ടിയത്.
കേസുമായി ബന്ധപ്പെട്ട് സിപിഎം മുന്‍ എംഎല്‍എയെയും ഏരിയാ സെക്രട്ടറിയെയും അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചനകളുണ്ട്. ഇക്കാര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുള്ള അനുമതി നിര്‍ണായകമാണ്.












Click it and Unblock the Notifications