വീണ്ടും വിഎസ് അനുകൂല പോസ്‌റ്ററുകള്‍

സിപിഎം വിമത നേതാവ് ടിപി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദത്തിന്റെ പശാചാത്തലത്തിലാണ് വീണ്ടും വിഎസ് അനുകൂല നിലപാടുകള്‍ മറനീക്കി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നത്.
പാര്‍ട്ടി നിലപാടിന് താര്‍ത്തും കടകവിരുദ്ധമായ നിലപാടാണ് പരസ്യമായി പ്രതിപക്ഷ നേതാവും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഈ സാഹചര്യത്തില്‍ വിഎസിന്റെ നിലപാടിന് പ്രസക്തിയേറും.
ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയ കേരളത്തില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പാലക്കാട് കുഴല്‍മന്ദത്ത് വിഎസ് അനുകൂല ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നിരിക്കുകയാണ്. ദേശീയ പാതയിലെ കണ്ണന്നൂര്‍, കുവല്‍മന്ദം ഭാഗങ്ങളിലാണ് ഇവ.
മുട്ടുമടക്കി യാചിക്കുന്നതിനേക്കാള്‍ നല്ലത് നിവര്‍ന്നു നിന്ന് മരിക്കുന്നതാണ്. ആജ്ഞാപിക്കുന്ന അധികാരിയല്ല, ആത്മവിമര്‍ശനം നടത്തുന്ന കമ്യൂണിസ്റ്റാണ് വിഎസ് എന്നിങ്ങനെയാണ് ഈ ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ എഴുതിയിരിക്കുന്നത്.
കുലുകുത്തികളായ ഔദ്യോഗിക പക്ഷത്തെ ധീരമായി നേരിട്ട വിഎസിന് അഭിവാദ്യങ്ങള്‍ എന്നാണ് കായംകുളത്തെ ഫ്‌ളക്‌സ് ബോര്‍ഡില്‍ പറഞ്ഞിരിക്കുന്നത്. ഔദ്യോഗിക കുലംകുത്തികള്‍ക്കെതിരെ പോരാടുന്ന വിഎസിന് അഭിവാദ്യം അര്‍പ്പിക്കുന്നു എന്നാണ് കാസര്‍ക്കോട്ടെ ഫ്‌ളക്‌സ് ബോര്‍ഡിലെ സന്ദേശം.
ദില്ലിയില്‍ സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസിനു സമീപമാണ് വിഎസിനെ അനുകൂലിച്ചുകൊണ്ടുള്ള പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. അതുപോലെ ജന്ദര്‍മന്ദറിലും, കേരളാ ഹൗസിനടുത്തും പോസ്‌റ്ററുകള്‍ പതിച്ചിട്ടുണ്ട്.












Click it and Unblock the Notifications