കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപയും വിപണിയും ഇടിയുന്നു

Google Oneindia Malayalam News

Sensex Down
മുംബൈ: ആഗോള വിപണിയിലെ വില്‍പ്പന സമ്മര്‍ദ്ദം ഇന്ത്യന്‍ ഓഹരി വിപണിയിലേക്കും വ്യാപിക്കുന്നു. ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. ഒരു ഡോളര്‍ വാങ്ങാന്‍ 54.46 രൂപവരെയെത്തിയത് സാമ്പത്തികമേഖലയെ മുഴുവന്‍ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രേഖപ്പെടുത്തിയ 54.32 ആയിരുന്നു ഇതുവരെയുള്ളതില്‍ വച്ചേറ്റവും താഴ്ന്ന നിരക്ക്.

വിദേശനിക്ഷേപസ്ഥാപനങ്ങള്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റൊഴിവാക്കുന്നത് ഡോളറിനുള്ള ഡിമാന്റ് വര്‍ധിപ്പിക്കുകയും രൂപയെ താഴേക്കിറക്കുകയും ചെയ്യുകയാണ്. ഗ്രീസില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ അനിശ്വിതത്വം തുടരുന്നത് ആഗോളവിപണിയെ മുഴുവന്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സെന്‍സെക്‌സ് 298.16 പോയിന്റ് താഴ്ന്ന് 16030.09ലും നിഫ്റ്റി 84.55 പോയിന്റ് കുറഞ്ഞ് 4858.25ലും ക്ലോസ് ചെയ്തു. 15974.60ലേക്ക് കൂപ്പുകുത്തിയ സെന്‍സെക്‌സ് ക്ലോസിങിനു മുമ്പ് ചെറിയ തിരിച്ചുവരവ് നടത്തുകയായിരുന്നു.

ഓട്ടോ, മെറ്റല്‍, കാപ്പിറ്റല്‍ ഗൂഡ്‌സ്, ബാങ്കിങ് ഷെയറുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടിയേറ്റത്. ടാറ്റാ മോട്ടോര്‍സ്, ആദിത്യ ബിര്‍ള, ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ്, ജെഎസ് ഡബ്ല്യു സ്റ്റീല്‍ സണ്‍ടിവി നെറ്റ്‌വര്‍ക് ലിമിറ്റഡ് ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടിയേറ്റത്. ടാറ്റാ സ്റ്റീല്‍ ഓഹരി 3.89 ശതമാനം താഴേക്കിറങ്ങി 401.55ലെത്തി.

യൂനിടെക് ലിമിറ്റഡ്, സ്‌ട്രൈഡ്‌സ് ആര്‍കോലാബ്, ജെയിന്‍ഇറിഗേഷന്‍, ഭാരത് പെട്രോളിയം, ടാറ്റാ ഗ്ലോബല്‍ ബിവറേജ് കമ്പനികള്‍ തകര്‍ച്ചക്കിടയിലും പിടിച്ചുനിന്നു. യൂനിടെക് ഒരൊറ്റ ദിവസം കൊണ്ട് 7.77 ശതമാനം നേട്ടമുണ്ടാക്കി.

English summary
The Sensex closed at 16030, down 298 points from its previous close, and the Nifty shut shop at 4858, down 84 points. In the currency market, the rupee hit a new low of 54.46 to the dollar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X