കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണപ്പുറം തിരിച്ചുവരും: അംബിത് കാപ്പിറ്റല്‍

Google Oneindia Malayalam News

Manappuram
ദില്ലി: മണപ്പുറം ഫിനാന്‍സ് ഓഹരികളില്‍ പണം നിക്ഷേപിച്ച് ദുഃഖിച്ചിരിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. കമ്പനിയുടെ ഓഹരികള്‍ പഴയ വിലയിലേക്ക് തിരിച്ചുവരും. പക്ഷേ, കുറച്ചുകാലം കാത്തിരിക്കണം. അംബിത് കാപ്പിറ്റല്‍ സ്ഥാപനം ഇതുവെറുതെ പറയുകല്ല. അഞ്ചുകാരണങ്ങളും നിരത്തുന്നുണ്ട്.

ഭരണ നിര്‍വഹണത്തില്‍ വന്ന പിഴവിനെ തുടര്‍ന്നാണ് മണപ്പുറം അഗ്രോ ഫാംസിന്റെ പേരില്‍ പണം സ്വീകരിക്കേണ്ടി വന്നത്. ഈ വിഷയത്തില്‍ റിസര്‍വ്ബാങ്ക് പുറത്തിറക്കിയ നോട്ടിസ് കമ്പനിയുടെ വിശ്വാസം തകര്‍ത്തിരുന്നു. ഇത്തരം ഒരു അവസ്ഥ ഇല്ലാതാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞതായി കമ്പനി മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്.

ഒരു ഗോള്‍ഡ് ലോണ്‍ കമ്പനികളുടെ കാര്യത്തില്‍ റിസര്‍വ്ബാങ്ക് കൊണ്ടു വന്ന നിബന്ധനകള്‍ മാനേജ്‌മെന്റിന് ചില ബാധ്യതകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഭരണനിര്‍വഹണത്തിലെ പോരായ്മകള്‍ പരിഹരിക്കുന്നതിലൂടെ ഇക്കാര്യത്തിനും ഉത്തരം ലഭിക്കുമെന്നാണ് അംബിതിന്റെ വിലയിരുത്തല്‍.

സ്വര്‍ണവിലയുടെ 60 ശതമാനം മാത്രം പണം അനുവദിക്കാനാകൂവെന്ന റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം വളര്‍ച്ചാനിരക്കിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. പക്ഷേ. അടുത്ത 12 മാസത്തേക്ക് കാര്യമായ വെല്ലുവിളിയുണ്ടാകില്ലെന്നാണ് കരുതുന്നത്. കൂടുതല്‍ പണത്തിനു വേണ്ടി ജനങ്ങള്‍ പഴയപോലെ സ്വകാര്യവ്യക്തികളെ സമീപിക്കാനുള്ള സാധ്യത കുറവാണ്.

കമ്പനിയുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിലെല്ലാം തന്നെ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാനായിട്ടുണ്ട്. പരസ്യത്തിനുവേണ്ടി കമ്പനി വന്‍തുകയാണ് ചെലവഴിക്കുന്നത്. വളര്‍ച്ചാനിരക്ക് കുറയുകയാണെങ്കില്‍ പരസ്യത്തിന്റെ എണ്ണം കുറച്ചും ബ്രാഞ്ചുകള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം അവധി നല്‍കിയും ജീവനക്കാരുടെ എണ്ണത്തില്‍ കുറവു വരുത്തിയും കമ്പനിക്ക് അത് മറികടക്കാന്‍ കഴിയും.

വായ്പാ വളര്‍ച്ചാനിരക്കില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും 2011-2012 ബുക്ക് വാല്യുവിന്റെ 25 ശതമാനം ഡിസ്‌കൗണ്ടിലാണ് ഇപ്പോള്‍ ട്രേഡിങ് നടക്കുന്നത്. തിരിച്ചുപോക്കിനിടെ നിലവിലുള്ള ലെവലില്‍ 15 ശതമാനത്തോളം കുറവുണ്ടായാലും 46 രൂപയില്‍ മണപ്പുറം തിരിച്ചെത്താനുള്ള സാധ്യത കൂടുതലാണ്.

English summary
Manappuram Finance shares will jump 100%, it could turn out to be as good as gold for investors who are willing to be patient
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X