യെഡിയൂരപ്പയുടെ വീടുകളില്‍ റെയ്ഡ്

ഷിമോഗയിലെയും ഡോളേഴ്‌സ് കോളനിയിലെയും വീടുകളിലാണ് റെയ്ഡ് നടന്നത്. ഡെഡിയൂരപ്പയുടെ മകന്‍ ബിവൈ രാഘവേന്ദ്രയുടെ ഷിമോഗയിലുള്ള വസതിയിലാണ് റെയ്ഡ് നടന്നത്. നിലവില്‍ ഷിമോഗ എംപിയാണ് രാഘവേന്ദ്ര. റെയ്ഡില്‍ നിര്‍ണായക വിവരങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനം തിരിച്ചുപിടിക്കാന്‍ തന്ത്രങ്ങള്‍ മെനയുന്ന യെഡുയൂരപ്പയ്‌ക്കേറ്റ ശക്തമായ തിരിച്ചടിയാണ് സിബിഐ റെയ്ഡ്. മുഖ്യമന്ത്രിയായിരിക്കെ അനധികൃത ഖനനം നടത്താന്‍ ബന്ധുക്കള്‍ക്ക് വഴിവിട്ട് അനുമതി നല്‍കിയെന്നതാണ് യെഡിയൂരപ്പയ്‌ക്കെതിരേയുള്ള ആരോപണം.
പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡയ്‌ക്കെതിരേ പട നയിക്കുന്ന യെഡിയൂരപ്പയ്ക്ക് ഇതോടെ താല്‍ക്കാലികമായെങ്കിലും മുഖ്യമന്ത്രി പദത്തിലേക്കുള്ള അവകാശവാദം പിന്‍വലിക്കേണ്ടി വരും. രാജിവെച്ച് തനിക്ക് പിന്തുണ നല്‍കുന്ന എംഎല്‍എമാരോടൊപ്പം ബിജെപിയില്‍ നിന്ന് പടിയിറങ്ങുമെന്ന മുന്‍ മുഖ്യമന്ത്രിയുടെ ഭീഷണി സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിച്ചിരുന്നു. സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെയാണ് യെഡിയൂരപ്പ രാജി തീരുമാനത്തില്‍ നിന്നു പിന്‍മാറിയത്.












Click it and Unblock the Notifications