ടിപി അനുസ്മരണം: പങ്കെടുത്തവര്ക്കെതിരെ നടപടി ഇല്ല

യോഗത്തില് പങ്കെടുക്കുന്നതില് സിപിഎം നേതൃത്വത്തിന്റെ വിലക്ക് ഉണ്ടായിട്ടും അനേകം പാര്ട്ടി പ്രവര്ത്തകരും പാര്ട്ടി അനുയായികളും അനുസ്മരണ പരിപാടിയില് പങ്കെടുത്തിരുന്നു. ഈ പരിപാടി പാര്ട്ടിയുടെ അറിവോടെ അല്ല എന്നും പരിപാടിയില് പങ്കെടുക്കുന്ന പാര്ട്ടി പ്രവര്ത്തകര്ക്കെതിരെ നടപടി ഉണ്ടാവും എന്നും സിപിഎം നേരത്തെ അറിയിച്ചിരുന്നു.
ഇപ്പോഴത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില് അണികളെ കൂടെ നിര്ത്തേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞായിരിക്കും ഇപ്പോഴുള്ള പാര്ട്ടിയുടെ ഈ നയമാറ്റം. അനുസ്മരണ പരിപാടിയില് പങ്കെടുത്തവര്ക്കെതിരെ നടപടി വേണ്ട എന്നു കാണിച്ച് സര്ക്കുലറുകളും അറിയിപ്പുകലും ജില്ലാ നേതൃത്വം പ്രാദേശിക ഘടകങ്ങള്ക്ക് കൈമാറി.
പൊതുപരിപാടി ആയതിനാല് പങ്കെടുത്തതില് തെറ്റില്ല എന്നാണ് പാര്ട്ടി വിശദീകരണം. പ്രതിസന്ധി ഘട്ടത്തില് നടപടിക്ക് മുതിരുന്നത് അണികളെ കൂടുതല് പ്രകോപിതരാകും എന്നാണ് വിലയിരുത്തല്.












Click it and Unblock the Notifications