ജയലളിത പരസ്യത്തിന് ചെലവാക്കിയത് 25 കോടി
ചെന്നൈ: എഐഎഡിഎംകെ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി പരസ്യത്തിനുവേണ്ടി മാത്രം ജയലളിത ചെലവാക്കിയത് 25 കോടി രൂപ. ഏതെങ്കിലും ഒരു കമ്പനിയോ ബ്രാന്‍ഡോ സംഘടനയോ പ്രമോഷനുവേണ്ടി ഒരു ദിവസം ചെലവഴിക്കുന്ന തുക ഇതിന്റെ ഏഴയലത്തുപോലും എത്തില്ല.

തമിഴ്‌നാട് സര്‍ക്കാറിന്റെ പേരില്‍ ബഹുഭാഷയിലാണ് പരസ്യം പുറത്തിറങ്ങിയത്. കൊച്ചി ഒഴികെ ടൈംസ് ഓഫ് ഇന്ത്യയുടെ മുഴുവന്‍ എഡിഷനുകളിലും, ഹിന്ദുസ്ഥാന്‍ ടൈംസ്, ഇക്കോണമിക്‌സ് ടൈംസ്, ഏഷ്യന്‍ ഏജ്, ഇന്ത്യന്‍ എക്‌സ്പ്രസ്, ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്, ഹിന്ദു, ബിസിനസ് ലൈന്‍, മിന്റ്, ബിസിനസ് സ്റ്റാന്‍ഡാര്‍ഡ് പത്രങ്ങളുടെ മുംബൈ എഡിഷനുകളിലും പരസ്യം പ്രസിദ്ധീകരിച്ചു. എന്തിനേറെ ചെന്നൈയിലോ മുംബൈയിലോ ഡല്‍ഹിയിലോ എഡിഷന്‍ ഇല്ലാത്ത ദ സ്റ്റേറ്റ്‌സ്മാന്‍ പത്രത്തിനും പരസ്യം ലഭിച്ചു.
സാധാരണ വന്‍കിട കമ്പനികളാണ് പരസ്യത്തിന്റെ കാര്യത്തില്‍ ഇത്തരം റോഡ്‌ബ്ലോക്കുകള്‍ സൃഷ്ടിയ്ക്കാറുള്ളത്. പക്ഷേ, ഈ കമ്പനികളൊന്നും തന്നെ ഇത്രമാത്രം പണം ചെലവാക്കി പ്രമോട്ട് ചെയ്യാന്‍ മുതിര്‍ന്നിട്ടില്ല.












Click it and Unblock the Notifications